National
നീറ്റ് പുന:പരീക്ഷ ജൂണ്‍ 21ന്
പരീക്ഷയുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ക്കായി ഔദ്യോഗിക ആശയവിനിമയ മാര്‍ഗങ്ങളെ മാത്രം ആശ്രയിക്കാന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഉദ്യോഗാര്‍ത്ഥികളോടും രക്ഷിതാക്കളോടും നിര്‍ദ്ദേശിച്ചു.
ന്യൂഡല്‍ഹി | നീറ്റ് പുനഃപരീക്ഷ തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 21ന് പരീക്ഷ നടക്കുമെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി വെള്ളിയാഴ്ച അറിയിച്ചു. എന്‍ടിഎയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെയാണ് പുതിയ പരീക്ഷാ തീയതി പുറത്തുവിട്ടത്. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തോടെയാണ് ജൂണ്‍ 21 ഞായറാഴ്ച പുനര്‍പരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്ന് ഏജന്‍സി വ്യക്തമാക്കി.ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് മേയ് മൂന്നിന് നടന്ന പരീക്ഷ റദ്ദാക്കിയിരുന്നു.
അന്വേഷണ ഏജന്‍സികള്‍ക്ക് പുറമെ എന്‍ടിഎ നടത്തിയ ആഭ്യന്തര അന്വേഷണവും കണക്കിലെടുത്തായിരുന്നു നടപടി. ഏകദേശം 24 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് മേയ് മൂന്നിന് നീറ്റ് പരീക്ഷ എഴുതിയത്.
മെയ് 12ന് പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നതോടെ, പുതുക്കിയ പരീക്ഷാ തീയതി, അഡ്മിറ്റ് കാര്‍ഡുകള്‍, തുടര്‍ന്നുളള പ്രവേശന നടപടികള്‍ എന്നിവയെക്കുറിച്ച് വ്യക്തതയില്ലാതെ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ കാത്തിരിക്കുകയായിരുന്നു.
പരീക്ഷയുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ക്കായി ഔദ്യോഗിക ആശയവിനിമയ മാര്‍ഗങ്ങളെ മാത്രം ആശ്രയിക്കാന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഉദ്യോഗാര്‍ത്ഥികളോടും രക്ഷിതാക്കളോടും നിര്‍ദ്ദേശിച്ചു.
📢 NEET (UG) 2026 — Examination Date Announced
The National Testing Agency, with the approval of the Government of India, has scheduled the re-examination of NEET (UG) 2026 on Sunday, 21 June 2026.
Candidates and parents are requested to rely only on the official channels of NTA.…— National Testing Agency (@NTA_Exams) May 15, 2026
പരീക്ഷ കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. 2026-ലെ നീറ്റ് പരീക്ഷയില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നെന്ന ആരോപണത്തില്‍ രാജസ്ഥാന്‍ പോലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. പരീക്ഷയ്ക്ക് മുന്‍പ് പ്രചരിച്ച ഒരു ചോദ്യപേപ്പറില്‍ നിന്നുള്ള 120 ചോദ്യങ്ങള്‍ യഥാര്‍ത്ഥ ചോദ്യപേപ്പറിലും വന്നതായാണ് കണ്ടെത്തിയത്.







