Connect with us

Saudi Arabia

ഹജ്ജ് 2026: 860,000ത്തിലധികം ഹജ്ജ് തീർത്ഥാടകർ പുണ്യ ഭൂമിയിലെത്തി

 240,000 പേർ മക്ക റൂട്ട് ഇനിഷ്യേറ്റീവ് വഴിയും 35,000 പേർ കര മാർഗ്ഗവും  4,000 പേർ കടൽ വഴിയുമാണ് എത്തിച്ചേർന്നത്

Published

|

Last Updated

മക്ക|ഹജ്ജ് തീർത്ഥാടനത്തിനായി ഇതുവരെ 860,000-ത്തിലധികം ഹജ്ജ് തീർത്ഥാടകർ പുണ്യ ഭൂമിയിലെത്തിചേർന്നതായി സഊദി ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ-റബിയ പറഞ്ഞു. 2026 ലെ ഹജ്ജ് തയ്യാറെടുപ്പുകൾ വിശദീകരിച്ചുകൊണ്ട് തലസ്ഥനമായ റിയാദിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കവെയാണ് മന്ത്രി അൽ-റബിയ ഇക്കാര്യം അറിയിച്ചത്.

തിരുഗേഹങ്ങളുടെ സൂക്ഷിപ്പ് കാരനും സഊദി ഭരണാധികാരിയുമായ സൽമാൻ രാജാവിന്റെയും  കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നേതൃത്വത്തിൽ രാജ്യം അഷ്ടദിക്കുകളിൽ നിന്നെത്തുന്ന  തീർത്ഥാടകരുടെ ഹജ്ജ് കര്‍മ്മങ്ങള്‍ എളുപ്പത്തിലും ശാന്തമായ അന്തരീക്ഷത്തിലും  സുരക്ഷയോടെയും നിര്‍വഹിക്കാനാവശ്യമായ എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി കഴിഞ്ഞു.

തീർത്ഥാടകരിൽ ഭൂരിഭാഗവും വിമാനമാർഗമാണ് എത്തിയത്. 821,000 പേർ, ഇവരിൽ 240,000 പേർ മക്ക റൂട്ട് ഇനിഷ്യേറ്റീവ് വഴിയും 35,000 പേർ കര അതിർത്തികൾ വഴിയും 4,000 പേർ കടൽ വഴിയുമാണ്  എത്തിച്ചേർന്നത്. സഊദിയുടെ പരിവർത്തന പദ്ധതിയായ സഊദി  വിഷൻ 2030 ന് അനുസൃതമായി സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും തീർത്ഥാടക അനുഭവം വർദ്ധിപ്പിക്കുന്നതിനുമായി 100 ലധികം സംരംഭങ്ങൾ നടപ്പിലാക്കുന്നതിലൂടെ ഹജ്ജ്, ഉംറ മേഖല ഗുണപരമായ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും  മന്ത്രി വ്യക്തമാക്കി.

ഹജ്ജ് സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മന്ത്രാലയത്തിന്റെ നുസുക് ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി 126 രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് നേരിട്ടുള്ള ബുക്കിംഗ് ഉറപ്പുവരുത്തുന്നതോടെപ്പം, തീർത്ഥാടകരുടെ സേവനങ്ങൾ നൽകുന്നതിനായി  30 ലധികം കമ്പനികളെയും മന്ത്രാലയം പ്രാപ്തമാക്കിയിട്ടുണ്ട്. ഇതിനായി സുപ്രീം ഹജ്ജ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പിൽഗ്രിം എക്‌സ്പീരിയൻസ് പ്രോഗ്രാമിന്റെ ഹജ്ജ് പ്രോജക്ട് മാനേജ്‌മെന്റ് ഓഫീസ് (ഹജ്ജ് പിഎംഒ) മേൽനോട്ടം വഹിക്കുന്ന 60 ലധികം സർക്കാർ വകുപ്പുകളുടെ സംയോജനത്തോടെയാണ് സംവിധാനം സജ്‌ജമാക്കിയിരിക്കുന്നത്.

“ലഗേജ് ഇല്ലാത്ത ഹജ്ജ്” എന്ന ശീർഷകത്തിൽ ഈ വര്ഷം മുതൽ ആരംഭിച്ച പദ്ധതിയിലൂടെ വിമാനത്താവളങ്ങളിൽ നിന്നും തീർത്ഥാടകരുടെ താമസസ്ഥലങ്ങളിലേക്ക് നേരിട്ട് ലഗേജ് അയക്കുന്ന നടപടിക്രമങ്ങൾക്ക് 120 മിനിറ്റിൽ നിന്ന് വെറും 15 മിനിറ്റ് സമയമായി  കുറച്ചതിലൂടെ  ലോജിസ്റ്റിക്സിൽ വലിയ വിപ്ലവമാണ് സൃഷ്ടിച്ചിരിക്കുന്നത്. 2026 ഹജ്ജ് സീസണിനുള്ള പ്രാരംഭ തയ്യാറെടുപ്പുകളുടെ ഭാഗമായി അടിസ്ഥാന സൗകര്യ കാര്യക്ഷമതയും തീർത്ഥാടക അനുഭവവും വർദ്ധിപ്പിക്കുന്നതിനായി മിനായിലെ രണ്ട് തന്ത്രപ്രധാന സ്ഥലങ്ങളിൽ 24,000 ചതുരശ്ര മീറ്റർ ഭവന പദ്ധതി നടപ്പിലാക്കുന്നതിലൂടെ കിദാന ഡെവലപ്‌മെന്റ് കമ്പനി ശേഷി വർദ്ധിപ്പിക്കുകയും ഗ്രീൻ സൈറ്റ്സ് സംരംഭത്തിൽ 60,000 മരങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്‌തു.

മഷായർ മെട്രോ ലൈനിലേക്കും കല്ലേറ് കർമ്മങ്ങൾ നടക്കുന്ന ജമറാത്തിലേക്കുമുള്ള തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതായി വിശാലമായ ബസ് ഫ്ലീറ്റും ഷട്ടിൽ സർവീസുകളും  24 മണിക്കൂറും പ്രവർത്തിക്കുന്ന  സെൻട്രൽ കൺട്രോൾ റൂം വഴി ജനറൽ ട്രാൻസ്പോർട്ട് സെന്റർ ഓഫീസും സജ്‌ജമായി കഴിഞ്ഞു. പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിലെ റൗദ അൽ-ഷെരീഫിന്റെ ദൈനംദിന സന്ദർശന ശേഷി 15,000 ൽ നിന്ന് 57,000 മായി ഉയർന്നതായും ഇത്  കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്  88 ശതമാനമായി വർദ്ധിച്ചതായും മന്ത്രി പറഞ്ഞു.

Content Highlights:
Saudi Hajj and Umrah Minister Tawfiq Al-Rabiah confirmed that over 860,000 pilgrims have arrived in the Kingdom for the 2026 Hajj season, with the majority traveling by air. The Ministry has implemented over 100 initiatives under Saudi Vision 2030, including the “Luggage-Free Hajj” program and the expansion of the Nusuk digital platform for direct bookings across 126 countries. Significant infrastructure upgrades include a 24,000-square-meter housing project in Mina and a substantial increase in the daily capacity of Rawdah Al-Sharif in Madinah.

 

 

Latest