Kerala
ജനറേറ്ററുകള്‍ തകരാറിലായി; സംസ്ഥാനത്ത് ഇന്ന് പവര്‍കട്ടിന് സാധ്യത
രാത്രി 11.30 വരെയുള്ള സമയം വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് കെ എസ് ഇ ബി
തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് പവര്‍കട്ട് ഏര്‍പ്പെടുത്താന്‍ സാധ്യത. ഇടുക്കി, കൂടംകുളം വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകള്‍ക്ക് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നാണിത്.
വൈദ്യുതി ലഭ്യതയില്‍ അപ്രതീക്ഷിത കുറവുണ്ടായെന്ന് കെ എസ് ഇ ബി അറിയിച്ചു. ഒഴിവാക്കാനാവാത്ത സാഹചര്യമുണ്ടായാല്‍ ചുരുങ്ങിയ സമയത്തേക്ക് വൈദ്യുതി വിതരണത്തില്‍ നിയന്ത്രണം എര്‍പ്പെടുത്തേണ്ടി വരും.
രാത്രി 11.30 വരെയുള്ള സമയം വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് കെ എസ് ഇ ബി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
കെ എസ് ഇ ബി വാര്‍ത്താക്കുറിപ്പ്:
ഇടുക്കി, കൂടംകുളം എന്നീ വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളുടെ സാങ്കേതിക തകരാര്‍ മൂലം സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയില്‍ പെട്ടെന്നുണ്ടായിട്ടുള്ള കുറവ് കണക്കിലെടുത്ത് ഇന്ന് (06.10.2023) വൈകുന്നേരം 6.30 മുതല്‍ രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കാന്‍ മാന്യ ഉപഭോക്താക്കളോട് അഭ്യര്‍ഥിക്കുന്നു.
ഒഴിവാക്കാനാവാത്ത സാഹചര്യമുണ്ടാകുന്ന പക്ഷം ചുരുങ്ങിയ സമയത്തേക്ക് വൈദ്യുതി വിതരണത്തില്‍ നിയന്ത്രണം എര്‍പ്പെടുത്തേണ്ടി വന്നേക്കാം. മാന്യ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.




