International
ഗസ്സ വെടിനിര്‍ത്തല്‍; ഹമാസ് ഇസ്‌റാഈല്‍ ചര്‍ച്ച ഇന്ന്
ട്രംപ് നിര്‍ദേശിച്ച ഇരുപതിന പദ്ധതി സംബന്ധിച്ച് അവശേഷിക്കുന്ന അഭിപ്രായഭിന്നതകള്‍ പരിഹരിക്കലാണു ചര്‍ച്ചയുടെ പ്രധാന ലക്ഷ്യം.

കയ്‌റോ | ഗസ്സയില്‍ സമാധാനം കൊണ്ടുവരുന്നതിനായി യുഎസിന്റെയും അറബ് രാജ്യങ്ങളുടെയും മധ്യസ്ഥതയില്‍ ഹമാസ് – ഇസ്‌റാഈല്‍ ചര്‍ച്ച ഇന്ന് നടക്കും. ചര്‍ച്ചകള്‍ക്കായി ട്രംപിന്റെ മരുമകന്‍ ജറേദ് കുഷ്നറും മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥരും ഈജിപ്തിലെത്തി.
ഗസ്സ വെടിനിര്‍ത്തലിനു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശിച്ച ഇരുപതിന പദ്ധതി സംബന്ധിച്ച് അവശേഷിക്കുന്ന അഭിപ്രായഭിന്നതകള്‍ പരിഹരിക്കലാണു ചര്‍ച്ചയുടെ പ്രധാന ലക്ഷ്യം.
ഹമാസിനെ നിരായുധീകരിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഇസ്‌റാഈല്‍
എല്ലാ ബന്ദികളെയും വിട്ടയയ്ക്കാമെന്ന് ഹമാസ് അറിയിച്ചതിന് പിന്നാലെ ആക്രമണം നിര്‍ത്താന്‍ ട്രംപ് ഇസ്‌റാഈലിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം തുടരുകയാണ്.
ശനിയാഴ്ച രാത്രിയിലും ഞായറാഴ്ചയുമായി ഇസ്‌റാഈല്‍ യുദ്ധവിമാനങ്ങളും ടാങ്കുകളും ഗാസയുടെ പലഭാഗങ്ങളില്‍ ആക്രമണം നടത്തി.