Connect with us

International

ജി 20 ഉച്ചകോടി: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പിന്മാറിയേക്കും

ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് സൂചന.

Published

|

Last Updated

ന്യൂഡല്‍ഹി| അടുത്തയാഴ്ച ഇന്ത്യയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്. ബീജിങിന്റെ പ്രതിനിധിയായി പ്രധാനമന്ത്രി ലി ക്വിയാങ് പങ്കെടുക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍, ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താക്കള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സെപ്തംബര്‍ 9,10 തീയതികളില്‍ ഡല്‍ഹിയിലാണ് ജി 20 ഉച്ചകോടി. യോഗത്തില്‍ പങ്കെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. അതിനാല്‍ യുഎസ്-ചൈന കൂടിക്കാഴ്ച നടത്തുന്നതിനുള്ള ഒരു വേദിയായാണ് ഉച്ചകോടിയെ കണ്ടത്. കഴിഞ്ഞ നവംബറില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ജി20 ഉച്ചകോടിയിലായിരുന്നു ഇരുവരും തമ്മിലുള്ള അവസാന കൂടിക്കാഴ്ച.

ഇതിനിടെ താന്‍ ഡല്‍ഹിയിലേക്ക് പോകില്ലെന്നും പകരം വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവിനെ അയക്കുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അറിയിച്ചു.

 

 

Latest