Petrol Diesel Price
ഇന്ധന വില കേരളത്തേക്കാൾ കുറവ്; കർണാടക അതിർത്തിയിലെ പമ്പുകളിൽ വൻ തിരക്ക്
പമ്പ് കര്‍ണാടകയിലാണെങ്കിലും ആവശ്യക്കാരില്‍ ബഹുഭൂരിപക്ഷവും കേരളീയരാണ്.

തലപ്പാടി | ഇന്ധന വില കേരളത്തേക്കാള്‍ കുറവായതിനാല്‍ കർണാടക അതിർത്തിയിലെ തലപ്പാടി പ്രദേശത്തെ പെട്രോള്‍ പമ്പില്‍ വന്‍ തിരക്ക്. കേരളത്തേക്കാള്‍ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് എട്ട് രൂപയും കുറവാണ് ഇവിടെ. പമ്പ് കര്‍ണാടകയിലാണെങ്കിലും ആവശ്യക്കാരില്‍ ബഹുഭൂരിപക്ഷവും കേരളീയരാണ്.
ഉപ്പളയിലും ഹൊസങ്കടിയിലും മഞ്ചേശ്വരത്തും ഓടുന്ന ഓട്ടോറിക്ഷകളും തലപ്പാടി വരെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുമാണ് ഈ വിലക്കുറവിന്‍റെ പ്രധാന ഉപഭോക്താക്കള്‍. ഇവ ഫുൾടാങ്കടിച്ച് പോകും. കാസര്‍കോട് പെട്രോളിന് 105 രൂപയുള്ളപ്പോള്‍ ഇവിടെ 99 രൂപ മതി. ഡീസലിന് 92 രൂപയുള്ളപ്പോള്‍ ഇവിടെ 84 രൂപയും.
---- facebook comment plugin here -----