Connect with us

operation sindoor

ബഹവല്‍പൂര്‍ മുതല്‍ കോട്ലി വരെ; ഓപ്പറേഷന്‍ സിന്ദൂരില്‍ തീ മഴ പെയ്യിച്ച് ഇന്ത്യ

മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ടതും ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നതുമായ ചില തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടതില്‍ ഉള്‍പ്പെടുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി |  ബുധനാഴ്ച പുലര്‍ച്ചെ, പാകിസ്താനിലും പാകിസ്താന്‍ അധിനിവേശ കശ്മീര്‍ എന്നിവിടങ്ങളിലായി തീവ്രവാദ ബന്ധമുള്ള ഒമ്പത് സ്ഥലങ്ങള്‍ ആക്രമിച്ചുകൊണ്ട് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഏകോപിതവും ബഹുതലവുമായ ഒരു സൈനിക നടപടിയാണ് നടത്തിയിരിക്കുന്നത്. മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ടതും ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നതുമായ ചില തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടതില്‍ ഉള്‍പ്പെടുന്നു.

ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ആക്രമണത്തിന് പിന്നാലെയാണ് സൈനിക നടപടി. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലശ്കര്‍ ഇ ത്വയ്ബ ഗ്രൂപ്പാണ് ആക്രമണവുമായി ബന്ധപ്പെട്ടിരിക്കുന്നത്. ലശ്കര്‍ ഇ ത്വയ്ബ, ജെയ്ഷ് ഇ മുഹമ്മദ് ,ഹിസ്ബുള്‍ മുജാഹിദീന്‍, മറ്റ് അനുബന്ധ ശൃംഖലകള്‍ എന്നിവ ഉപയോഗിക്കുന്ന പ്രധാന ലോജിസ്റ്റിക്കല്‍, ഓപ്പറേഷണല്‍, പരിശീലന കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിനാണ് ഇന്ത്യ ലക്ഷ്യമിട്ടത്.

പാകിസ്ഥാനിലെ തെക്കന്‍ പഞ്ചാബിലുള്ള ബഹവല്‍പൂര്‍ ആയിരുന്നു പ്രധാന ലക്ഷ്യങ്ങളിലൊന്ന്. മസൂദ് അസ്ഹറിന്റെ നേതൃത്വത്തിലുള്ള ഭീകര സംഘടനയായ ജെയ്ഷെ ഇ മുഹമ്മദിന്റെ ആസ്ഥാനമാണ് ഈ നഗരം 2001-ലെ പാര്‍ലമെന്റ് ആക്രമണം, 2019-ലെ പുല്‍വാമ ചാവേര്‍ ബോംബാക്രമണം എന്നിവയുള്‍പ്പെടെ ഇന്ത്യയില്‍ നടന്ന നിരവധി വലിയ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഈ സംഘം ഏറ്റെടുത്തിട്ടുണ്ട്

 

ലാഹോറില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ വടക്ക്, ലശ്കര്‍ ഇ ത്വയ്ബയുടേയും അതിന്റെ ചാരിറ്റബിള്‍ വിഭാഗമായ ജമാഅത്ത്-ഉദ്-ദവയുടെയും പ്രധാന പ്രവര്‍ത്തന കേന്ദ്രമാണ് മുരിദ്‌കെ. 200 ഏക്കറിലധികം വിസ്തൃതിയുള്ള മുരിദ്‌കെ ഭീകര കേന്ദ്രത്തില്‍ പരിശീലന മേഖലകള്‍, പ്രബോധന കേന്ദ്രങ്ങള്‍, ലോജിസ്റ്റിക്കല്‍ സപ്പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവ ഉള്‍പ്പെടുന്നു.

2008 ലെ മുംബൈ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് പിന്നില്‍ ലശ്കര്‍ ഇ ത്വയ്ബയാണെമന്ന്് ഇന്ത്യ ആരോപിക്കുന്നു. 26/11 ആക്രമണകാരികള്‍ക്ക് ഇവിടെ പരിശീലനം ലഭിച്ചു.

 

പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെ കോട്‌ലി, ചാവേര്‍ ബോംബര്‍മാര്‍ക്കും കലാപകാരികള്‍ക്കും ഒരു പ്രധാന പരിശീലന കേന്ദ്രമാണെന്ന് ഇന്ത്യ പലതവണ ആരോപിച്ചിട്ടുണ്ട്.
ജമ്മു കശ്മീരിലെ രജൗരിയിലും പൂഞ്ചിലും ആക്രമണം നടത്തുന്നതിനുള്ള ഒരു ഫോര്‍വേഡ് ലോഞ്ച്പാഡായി 2023 ലും 2024 ലും ഗുല്‍പൂര്‍ ആവര്‍ത്തിച്ച് ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു. ഇന്ത്യന്‍ സുരക്ഷാ വാഹനവ്യൂഹങ്ങള്‍ക്കും ആ പ്രദേശങ്ങളിലെ സിവിലിയന്‍മാരേയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയ തീവ്രവാദികള്‍ക്ക് പ്രവര്‍ത്തന കേന്ദ്രമായിരുന്നു ഇവിടം

 

വടക്കന്‍ കശ്മീരിലെ, പ്രത്യേകിച്ച് സോന്‍മാര്‍ഗ്, ഗുല്‍മാര്‍ഗ്, പഹല്‍ഗാം എന്നിവിടങ്ങളിലെ ആക്രമണങ്ങളുമായി സവായ് ബന്ധപ്പെട്ടിരിക്കുന്നു.

അന്താരാഷ്ട്ര അതിര്‍ത്തിക്കും നിയന്ത്രണ രേഖയ്ക്കും സമീപം സ്ഥിതി ചെയ്യുന്ന സര്‍ജലും ബര്‍ണാലയും നുഴഞ്ഞുകയറ്റത്തിനുള്ള ഗേറ്റ്വേ പോയിന്റുകളായി കണക്കാക്കപ്പെടുന്നു.

സിയാല്‍കോട്ടിനടുത്തുള്ള മെഹ്മൂന ക്യാമ്പ്, കശ്മീരില്‍ ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്‍ ഉപയോഗിച്ചിരുന്നു. സമീപ വര്‍ഷങ്ങളില്‍ ഈ സംഘത്തിന്റെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും, അതിര്‍ത്തിക്കപ്പുറത്ത് നിന്ന്, പ്രത്യേകിച്ച് പ്രാദേശിക പിന്തുണാ ശൃംഖലകള്‍ ഇപ്പോഴും നിലനില്‍ക്കുന്ന മെഹ്മൂന പോലുള്ള പ്രദേശങ്ങളില്‍ നിന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്.

 

Latest