Connect with us

National

ഭുവനേശ്വറില്‍ ചരക്കുവണ്ടി പാളം തെറ്റി; ഒന്‍പത് കോച്ചുകള്‍ നദിയില്‍ പതിച്ചു

Published

|

Last Updated

ഭുവനേശ്വര്‍ | ഈസ്റ്റ് കോസ്റ്റ് റെയില്‍വേയുടെ അംഗുല്‍ – താല്‍ച്ചര്‍ റൂട്ടില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി നദിയിലേക്ക് പതിച്ചു. ഗോതമ്പ് കയറ്റി വന്ന ട്രെയിനാണ് പുലര്‍ച്ചെ രണ്ടരയോടെ പാളം തെറ്റിയത്. ഒന്‍പത് കോച്ചുകള്‍ നദിയില്‍ പതിച്ചു. എന്നാല്‍ എഞ്ചിന്‍ ട്രാക്കില്‍ തുടരുന്നതിനാല്‍ ലോക്കോ പൈലറ്റും മറ്റ് സ്റ്റാഫും സുരക്ഷിതരാണെന്ന് റെയില്‍വേ അറിയിച്ചു.

ഫിറോസ്പൂരില്‍ നിന്ന് കുന്ദ്ര റോഡിലേക്ക് പോകുകായിരുന്നു ട്രെയിന്‍. നന്ദിര നദിക്ക് കുറുകെയുള്ള പാലത്തിലൂടെ ഓടിക്കൊണ്ടിരിക്കെയാണ് അപകടം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് ന്യൂനമര്‍ദത്തെ തുടര്‍ന്ന് മേഖലയില്‍ കനത്ത മഴയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ തല്‍ച്ചറില്‍ 394 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഇതാണ് അപകടത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തെ തുടര്‍ന്ന് ഇസ്റ്റ് കോസ്റ്റ് റെയില്‍വേ 12 ട്രെയിനുകള്‍ റദ്ദാക്കുകയും മറ്റ് എട്ട് ട്രെയിനുകള്‍ വഴിതിരിച്ച് വിടുകയും ചെയ്തു.

 

---- facebook comment plugin here -----

Latest