Connect with us

medical camp

നോളജ് സിറ്റിയില്‍ സൗജന്യ യൂനാനി മെഡിക്കല്‍ ക്യാമ്പ്

ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 6235998811, 6235998820 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക

Published

|

Last Updated

കൈതപ്പൊയില്‍ |  മര്‍കസ് നോളജ് സിറ്റിയില്‍ സൗജന്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി യൂനാനി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ മാസം അഞ്ച് മുതല്‍ ഏഴ് വരെ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് വരെയാണ് ക്യാമ്പ് നടക്കുക. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പരിശോധന, ലാബ് ടെസ്റ്റുകള്‍, മരുന്നുകള്‍, കപ്പിംഗ് അടക്കമുള്ള വിവിധ റെജിമെന്‍ തെറാപ്പികള്‍ എന്നിവ സൗജന്യമായി ലഭിക്കും.

ക്യാമ്പില്‍ പങ്കെടുക്കുന്നവരില്‍ ഡോക്ടര്‍മാര്‍ അഡ്മിറ്റ് ചികിത്സ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് മൂന്ന് ദിവസത്തെ കിടത്തി ചികിത്സയും സൗജന്യമായിരിക്കും. മര്‍കസ് യൂനാനി മെഡിക്കല്‍ കോളജിലെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടക്കുന്ന ക്യാമ്പില്‍ വിവിധ വിഭാഗങ്ങളിലായി പ്രമുഖ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കും.

ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 6235998811, 6235998820 എന്നീ നമ്പറുകളില്‍ നേരിട്ട് വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.