Connect with us

mihras hospital

നോളജ് സിറ്റിയിൽ സൗജന്യ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച മുതൽ

ഈ മാസം 23 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പ് രാവിലെ പത്ത് മണി മുതൽ ഒരു മണി വരെയാണുണ്ടാകുക.

Published

|

Last Updated

നോളജ് സിറ്റി | നോളജ് സിറ്റിയിൽ സൗജന്യ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. നോളജ് സിറ്റിയിലെ മിഹ്റാസ് ഹോസ്പിറ്റലിലാണ് നാളെ മുതൽ സൗജന്യ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ആരംഭിക്കുന്നത്. ഈ മാസം 23 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പ് രാവിലെ പത്ത് മുതൽ ഒരു മണി വരെയാണുണ്ടാകുക. സൗജന്യ രോഗ നിർണയത്തിന് പുറമെ ആരോഗ്യ ബോധവത്കരണവും ക്യാമ്പിലുണ്ട്. ഓരോ ദിവസവും വ്യത്യസ്ത രോഗങ്ങൾക്കുള്ള സ്പെഷ്യലിസ്റ്റുകളായ ഡോക്ടർമാരാണ് ക്യാമ്പിലെത്തുക.

വെള്ളിയാഴ്ച ഹൃദ്രോഗങ്ങൾ, അൾസർ, വൃക്ക, കരൾ രോഗങ്ങൾ, ശനിയാഴ്ച ചർമ രോഗങ്ങൾ, പക്ഷാഘാതം, വെള്ളപ്പാണ്ട്, മുടികൊഴിച്ചിൽ, തിങ്കളാഴ്ച വാത, അസ്ഥി, മസ്തിഷ്ക രോഗങ്ങൾ, ചൊവ്വാഴ്ച അലർജി, ആസ്ത്മ, തൈറോയിഡ്, വെരികോസ്, അൾസർ രോഗങ്ങൾ, 20ന് തലവേദന, ഇ എൻ ടി, 21ന് സ്ത്രീ/ കൗമാര, ആർത്തവ, ലൈംഗിക, ശിശു രോഗങ്ങൾ, 22ന് മൂത്രാശയ, പ്രോസ്റ്റേറ്റ്, പ്രമേഹം, പ്രഷർ, ജീവിത ശൈലി രോഗങ്ങൾ, 23ന് ഉത്ക്കണ്ഠ, വിഷാദ രോഗം, ഉറക്കമില്ലായ്മ, തളർച്ച തുടങ്ങിയ രോഗങ്ങൾ എന്നിങ്ങനെയാണ് പരിശോധിക്കുക.

മിഹ്റാസ് എക്സിക്യൂട്ടീവ് ഡയറക്ടറും ട്രാവൻകൂർ മെഡിക്കൽ കോളേജ് മുൻ മെഡിക്കൽ സൂപ്രണ്ടുമായ ഡോ. ശംസുദ്ദീൻ പി വിയുടെ നേതൃത്വത്തിലാണ് സൗജന്യ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്. യൂനാനി മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഒ കെ എം അബ്ദുർറഹ്മാൻ ആരോഗ്യ ബോധവത്കരണത്തിന് നേതൃത്വം നൽകും. ക്യാമ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും 6235998811, 6235998819 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Latest