Kerala
വടകരയില്‍ പതിനാലുകാരന് കുളത്തില്‍ മുങ്ങി മരിച്ചു
വടകര ചിറക്കല്‍ കുളത്തില്‍ നീന്തുന്നതിനിടയില്‍ മുങ്ങിപ്പോവുകയായിരുന്നു

കോഴിക്കോട് | വടകരയില്‍ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു. താഴെ അങ്ങാടി സ്വദേശി അസ്ലമിന്റെ മകന് സഹല്‍ (14) ആണ് മരിച്ചത്.
കടമേരി ആര് എ സി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയാണ്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കൂട്ടുകാരനോടൊപ്പം വടകര ചിറക്കല്‍ കുളത്തില്‍ നീന്തുന്നതിനിടയില്‍ സഹല്‍ മുങ്ങിപ്പോകുകയായിരുന്നു. ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
---- facebook comment plugin here -----