Connect with us

Kerala

പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

ഇന്ന് രാവിലെയായിരുന്നു സംഭവം.

Published

|

Last Updated

കോഴിക്കോട്| പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പദികളുടെ മകളായ ഇനായ ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

പാല്‍ നല്‍കിയതിന് പിന്നാലെ കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Content Highlights:
A four-month-old baby girl named Inaya passed away after milk accidentally got stuck in her throat at Paleri in Kozhikode. The tragic incident occurred shortly after feeding when the infant developed severe breathing difficulties. Despite being rushed to a private hospital in Kuttiadi and later to Malabar Medical College, her life could not be saved.

Latest