Kerala
ഐക്കരപ്പടിയില്‍ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്ന് നാല് പേർക്ക് പരുക്ക്
അപകടം വീടിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ നടക്കുന്നതിനിടെ

മലപ്പുറം | ഐക്കരപ്പടിയില്‍ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്ന് കുട്ടിയുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. വീടിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ നടക്കുന്നതിനിടെ രാവിലെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരില്‍ മൂന്ന് പേരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഒരാളെ ഫറോക്കിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കോണ്‍ക്രീറ്റ് പണികള്‍ കാണാനായെത്തിയ പത്ത് വയസ്സുകാരനാണ് പരുക്കേറ്റ കുട്ടി. മറ്റ് മൂന്ന് പേരും തൊഴിലാളികളാണ്.
---- facebook comment plugin here -----