Kerala
സഅദിയ്യ ലോ കോളജിന് ശിലയിട്ടു
കോളിയടുക്കം ഡിഗ്രി കോളജ് കാമ്പസില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ ശിലാസ്ഥാപനം നടത്തി

കോളിയടുക്കം | ജാമിഅ സഅദിയ്യ അറബിയ്യയുടെ കീഴില്‍ ആരംഭിക്കുന്ന ലോ കോളജിന് വേണ്ടി കോളിയടുക്കം ഡിഗ്രി കോളജ് കാമ്പസില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ ശിലാസ്ഥാപനം നടത്തി. കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍ പ്രോജക്ട് ലോഞ്ചിംഗ് നിര്‍വഹിച്ചു. ലോ കോളജ് ചെയര്‍മാന്‍ ഡോ. എന്‍ എ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
അഡ്വ. കുഞ്ഞമ്പു എം എല്‍ എ ബ്രോഷര്‍ പ്രകാശനം ചെയ്തു. ഇബ്രാഹിം കല്ലട്ര, കാപ്റ്റന്‍ ശരീഫ് കല്ലട്ര ചേര്‍ന്ന് ഏറ്റുവാങ്ങി. എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, എ കെ എം അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശാനവാസ് പാദൂര്‍, കേരള ന്യൂനപക്ഷ കമ്മിഷന്‍ അംഗം എ സൈഫുദ്ദീന്‍ ഹാജി തിരുവനന്തപുരം, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, കെ പി അബൂബക്കര്‍ മുസ് ലിയാര്‍ പട്ടുവം, എന്‍ എ അബൂബക്കര്‍ ഹാജി, അഡ്വ. ബി എം ജമാല്‍ പ്രസംഗിച്ചു.
സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ മശ്ഹൂദ് അല്‍ ബുഖാരി, കെ പി എസ് തങ്ങള്‍ ബേക്കല്‍, അബ്ദുല്‍ റഹ്‌മന്‍ മുസ് ലിയാര്‍ പെരിയാരം, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, അലിക്കുഞ്ഞി മൗലവി തളിപ്പറമ്പ്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഷാഫി ഹാജി കീഴൂര്‍, മുല്ലച്ചേരി അബ്ദുല്‍ ഖാദിര്‍ ഹാജി, മാണിക്കോത്ത് അബ്ദുല്‍ റഹ്‌മാന്‍ ഹാജി, റാഫി കല്ലട്ര, സുലൈമാന്‍ കരിവെള്ളൂര്‍, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, എഞ്ചിനീയര്‍ മുഹമ്മദ് കുഞ്ഞി, നാസര്‍ ചെര്‍ക്കളം, കുവൈത്ത് അബ്ദുല്ല ഹാജി, നൗഷാദ് തളങ്കര, കുഞ്ഞാമു ഹാജി മുല്ലച്ചേരി, ശരീഫ് പേരാല്‍, സിഎല്‍ ഹമീദ്, ഡോ. കബീര്‍, അബ്ദുസ്സലാം ദേളി, എഞ്ചിനിയര്‍ ബഷീര്‍, ഹമീദ് മാസ്റ്റര്‍, അഹ്‌മദലി ബെണ്ടിച്ചാല്‍, ശാഫി ഹാജി കീഴൂര്‍, ഡോ. നാഷണല്‍ അബ്ദുല്ല, അഷ്‌റഫ് ഇംഗ്ലീഷ്, ആര്‍കെ ഇബ്രാഹി ഹാജി, അബ്ദുല്‍ കാദിര്‍ ഹാജി കല്ലൂരാവി, അബ്ദുല്ല പൈച്ചാര്‍, ശംസുദ്ദീന്‍ ഹാജി കോളിയാട്, സിഎച്ച് ഇഖ്ബാല്‍, ശറഫുദ്ദീന്‍ എംകെ, സിപി അബ്ദുല്ല ഹാജി ചെരുമ്പ, അബ്ദുല്‍ റസാഖ് ഹാജി മേല്‍പ്പറമ്പ്, യൂസുഫ് സഅദി അയ്യങ്കേരി, അബ്ദുല്‍ കരീം സഅദി എണിയാടി, ഹനീഫ് അനീസ്, ഡോ. സ്വാലാഹുദ്ദീന്‍ അയ്യൂബി, ഇബ്രാഹിം സഅദി വിട്ടല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ സ്വാഗതവും സഅദിയ്യ ലോ കോളജ് പ്രിന്‍സിപ്പള്‍ ഇന്‍ചാര്‍ജ് അഡ്വ. യെമിന്‍ വി വി നന്ദിയും പറഞ്ഞു.