Kerala
സംസ്‌കൃത സര്‍വകലാശാല: ഡോ സിസാ തോമസ് ചുമതലയേറ്റു
കാലടി| സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. സിസാ തോമസ് ചുമതലയേറ്റു. ഇന്ന് രാവിലെ 10ന് സര്‍വകലാശാല ആസ്ഥാനത്തെത്തിയാണ് സിസാ തോമസ് ചുമതലയേറ്റത്. നിലവില്‍ വൈസ് ചാന്‍സലറായിരുന്ന ഡോ. ഗീതാകുമാരിയെ വൈസ് ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണര്‍ വ്യാഴാഴ്ച നീക്കിയിരുന്നു. ഇതിന് പകരമായാണ് ഡോ. സിസ തോമസിനെ നിയമിക്കുന്നത്. തോറ്റ ബി എഫ് എ വിദ്യാര്‍ഥിയെ പാസാക്കാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം തടയാനുള്ള ഗവര്‍ണര്‍ ഉത്തരവ് നടപ്പാക്കാന്‍ വിസമ്മതിച്ചത്താണ് ഡോ. ഗീതാകുമാരിയെ നീക്കിയത്.







