Kerala
വെള്ളക്കെട്ട് ഒഴിഞ്ഞു; കുട്ടനാട്ടിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും
പ്രവേശനോത്സവത്തോടെയാണ് വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് സ്വീകരിക്കുക.

ആലപ്പുഴ| മഴ കുറഞ്ഞ് വെള്ളക്കെട്ട് ഒഴിഞ്ഞതോടെ കുട്ടനാട്ടിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. കനത്ത വെള്ളക്കെട്ടിനെ തുടര്‍ന്ന് അടച്ച സ്‌കൂളുകളാണ് ഇന്ന് തുറക്കുന്നത്. പ്രവേശനോത്സവത്തോടെയാണ് വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് സ്വീകരിക്കുക. സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറന്നെങ്കിലും കനത്ത മഴയും വെള്ളക്കെട്ടുമാണ് കുട്ടനാട്ടിലെ സ്‌കൂള്‍ തുറക്കല്‍ വൈകിയത്. സ്‌കൂളുകളില്‍ വെള്ളം കയറിയതും മറ്റ് സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റിയതും സ്‌ക്കൂള്‍ തുറക്കല്‍ വീണ്ടും നീണ്ടു.
ഇന്നലെയോടെ ദുരിതാശ്വാസ ക്യാമ്പുകള്‍ പിരിച്ചു വിട്ടു. വെള്ളം കയറിയ സ്‌കൂളുകളെല്ലാം വൃത്തിയുമാക്കി. തെക്കേക്കര സര്‍ക്കാര്‍ ഹൈസ്‌കൂള്‍ ഉള്‍പ്പടെ ചില സ്‌കൂളുകളില്‍ വെള്ളക്കെട്ട് പൂര്‍ണമായി ഒഴിഞ്ഞിട്ടില്ല. ഇവിടെ വെള്ളം കയറാത്ത ക്ലാസ് റൂമുകള്‍ മാത്രമായിരിക്കും തുറക്കുക.