Kerala
കണ്ണൂരില്‍ നായയുടെ കടിയേറ്റ അഞ്ച് വയസ്സുകാരന്‍ മരിച്ചു
വാക്സീന്‍ എടുത്തിരുന്നെങ്കിലും രക്ഷിക്കാനായില്ല

കണ്ണൂര്‍ | നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരന്‍ പേ വിഷബാധയേറ്റ് മരിച്ചു. തമിഴ്‌നാട് സ്വദേശികളുടെ മകന്‍ ഹരിത്താണ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഉച്ചയോടെ മരിച്ചത്.
കഴിഞ്ഞ മാസം 31നാണ് കുട്ടിയെ പയ്യാമ്പലത്തെ വാടക ക്വാര്‍ട്ടേഴ്സിന് സമീപത്ത് വെച്ച് തെരുവുനായ കടിച്ചത്. മുഖത്ത് കടിയേറ്റ കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയും വാക്സീന്‍ നല്‍കുകയും ചെയ്തിരുന്നു. അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
---- facebook comment plugin here -----