MDMA CASE
പന്തളത്ത് എം ഡി എം എയുമായി അഞ്ച് പേര്‍ പിടിയില്‍
പ്രതികളില്‍ നിന്നും 15 ലക്ഷം രൂപ വിലയുള്ള 154 ഗ്രാം എം ഡി എം എ കണ്ടെത്തി

പത്തനംതിട്ട | മാരകമയക്ക് മരുന്നായ എം ഡി എം എയുമായി പന്തളത്ത് അഞ്ച് പേര്‍ പിടിയില്‍. അടൂര്‍ പറക്കോട് ഗോകുലം വീട്ടില്‍ ആര്‍ രാഹുല്‍(29), കൊല്ലം കുന്നിക്കോട് അസ്മിന മനസില്‍ ഷാഹിന (23), അടൂര്‍ പള്ളിക്കല്‍ പെരിങ്ങനാട് ജലജവിലാസം വീട്ടില്‍ പി ആര്യന്‍(21), പന്തളം കുടശനാട് പ്രസന്നഭവനം വീട്ടില്‍ വിധു കൃഷ്ണന്‍ (20), കൊടുമണ്‍ കൊച്ചുതണ്ടില്‍ സജിന്‍ (20) എന്നിവരാണ് അറസ്റ്റിലായത്.
പന്തളം മണികണ്ഠന്‍ ആല്‍ത്തറക്ക് സമീപമുള്ള ലോഡ്ജില്‍ വെച്ച് ഇന്ന് ഉച്ചയോടെയാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്ന് 154 ഗ്രാം എം ഡി എം എയാണ് കണ്ടെത്തിയത്. ഇതിന് ആകെ ആകെ 15 ലക്ഷം രൂപ വിലവരുമെന്ന് കണക്കാക്കപ്പെടുന്നു. ജില്ലാ പോലീസിന്റെ ഡാന്‍സാഫ് സംഘവും പന്തളം പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികള്‍ പിടിയിലായത്.