International
ഇന്തോനേഷ്യയിലെ ബാലിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു; അഞ്ചുപേര്‍ മരിച്ചു
ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നും വളഞ്ഞുപുളഞ്ഞതും കുത്തനെയുള്ളതുമായ റോഡില്‍കൂടി അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിന്‍ കരണമെന്നും പോലീസ് പറഞ്ഞു.
ഡെന്‍പസാര്‍| ഇന്തോനേഷ്യയിലെ ബാലിയില്‍ ചൈനീസ് വിനോദസഞ്ചാരികളുമായി യാത്ര തിരിച്ച മിനിബസ് അപകടത്തില്‍പ്പെട്ട് അഞ്ചുപേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ രണ്ട് ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
നിയന്ത്രണംവിട്ട വാഹനം റോഡില്‍ നിന്ന് തെന്നിമാറി പൂന്തോട്ടത്തിലേക്ക് മറിയുകയും തുടര്‍ന്ന് മരത്തില്‍ ഇടിക്കുകയുമായിരുന്നുവെന്ന് ബുലെലെങ് റീജന്‍സിയിലെ പോലീസ് മേധാവി ഇഡ ബാഗസ് വിദ്വാന്‍ സുതാഡി പറഞ്ഞു.
വളഞ്ഞുപുളഞ്ഞതും കുത്തനെയുള്ളതുമായ റോഡില്‍ അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പോലീസ് വ്യക്തമാക്കി. ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
---- facebook comment plugin here -----


