Connect with us

kerala polling

കേരളം പോളിങ്ങ് ബൂത്തിലേക്ക് നീങ്ങാന്‍ ഇനി അഞ്ചുനാള്‍

വോട്ടെടുപ്പിന് മുന്‍പുള്ള അവസാനത്തെ അവധി ദിവസമായ ഞായറാഴ്ച പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാന്‍ ശ്രമം

Published

|

Last Updated

കോഴിക്കോട് | കേരളത്തിലെ ലോക്‌സഭ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ഇനി അഞ്ചുനാള്‍ മാത്രം. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. വോട്ടെടുപ്പിന് മുന്‍പുള്ള അവസാനത്തെ അവധി ദിവസമായ ഞായറാഴ്ച പരമാവധി വോട്ടര്‍മാരെ നേരില്‍ക്കാണാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും.

ഇതുവരെയുള്ള പ്രചാരണത്തിന്റെയും പ്രവര്‍ത്തനങ്ങളുടേയും ഭാഗമായി അവസാന കണക്കുകള്‍ ശേഖരിച്ച് വിജയസാധ്യതകള്‍ പരിശോധിക്കുന്ന തിരിക്കിലാണ് മുന്നണികള്‍. രാഷ്ട്രീയത്തിനു പുറമെ വോട്ടെടുപ്പിനെ സ്വാധീനിക്കുന്ന മറ്റു ഘടകങ്ങളും പരിശോധിച്ചു വരികയാണ്. പ്രാദേശികമായ വിഷയങ്ങള്‍ വരെ ഓരോ പ്രദേശത്തും വോട്ടെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

നിലവില്‍ പ്രചാരണത്തില്‍ മേല്‍ക്കൈ നേടിയെന്നു കരുതുന്നവര്‍ പോലും അവസാന ഘട്ടത്തില്‍ പ്രചാരണത്തെ സ്വാധീനിച്ചേക്കാവുന്ന ‘ബോംബു’കളെ കരുതിയിരിക്കുന്നുണ്ട്. ചില മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളുടെ റോഡ് ഷോകള്‍ക്ക് പ്രാധാന്യം നല്‍കിയപ്പോള്‍ ചില മണ്ഡലങ്ങളില്‍ പരമാവധി വോട്ടര്‍മാരെ നേരിട്ടു കാണാനാണു ശ്രമിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സീറ്റുകള്‍ തൂത്തുവാരിയ യു ഡി എഫ് ആ പ്രകടനം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഇടതുപക്ഷത്തിന്റെ കരുത്തു കാട്ടാനുള്ള പോരാട്ടത്തിലാണ് എല്‍ ഡി എഫ്. ബി ജെ പിയും പ്രചാരണ രംഗത്ത് ശക്തമായ സാന്നിധ്യം അറിയിക്കുന്നുണ്ട്.

അവസാന ലാപ്പില്‍ കോണ്‍ഗ്രസും ബി ജെ പിയും ഇതരസംസ്ഥാനങ്ങളില്‍നിന്നടക്കം താരപ്രചാരകരെ രംഗത്തെത്തിച്ചും പ്രചാരണത്തിന് പൊലിമ കൂട്ടുന്നുണ്ട്. എല്‍ ഡി എഫിന് താരപ്രചാരകനായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് അവസാന ലാപ്പിലും പ്രചാരണം നയിക്കുന്നത്.

Latest