Connect with us

Ongoing News

കെ എസ് ആര്‍ ടി സി ബസിനുള്ളില്‍ പരസ്യമായി മദ്യപിച്ച അഞ്ചംഗ സംഘം പിടിയില്‍

ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെ വകവയ്ക്കാതെയായിരുന്നു സംഘത്തിന്റെ ഈ പ്രവൃത്തി

Published

|

Last Updated

കോട്ടയം | കെ എസ് ആര്‍ ടി സി ബസിനുള്ളില്‍ പരസ്യമായി മദ്യപിച്ച സംഘം പിടിയില്‍. കോട്ടയം കെ എസ്ആര്‍ ടി സി ബസ് സ്റ്റാന്‍ഡിലാണ് തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരുന്ന കെ എല്‍ 15 എ 2517 നമ്പര്‍ ബസില്‍ അഞ്ചംഗ സംഘം മദ്യപിച്ചത്.

ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെ വകവയ്ക്കാതെയായിരുന്നു സംഘത്തിന്റെ ഈ പ്രവൃത്തി. ബസിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ പരസ്യ മദ്യപാനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. തുടര്‍ന്ന് കണ്ടക്ടറെ വിവരമറിയിച്ചു. ആദ്യഘട്ടത്തില്‍ ഗൗനിക്കാതിരുന്ന കണ്ടക്ടര്‍ പിന്നീട് പന്തളത്ത് എത്തിയപ്പോള്‍ വിവരം പോലീസില്‍ അറിയിച്ചു. പോലീസ് മദ്യപ സംഘത്തെ കസ്റ്റഡിയില്‍ എടുത്തു.

 

Content Highlights: A five-member gang was taken into police custody for openly drinking alcohol inside a Thiruvananthapuram-bound KSRTC bus at Kottayam. A fellow passenger recorded the incident on a mobile phone and alerted the conductor. Police detained the group after the bus reached Pandalam.

---- facebook comment plugin here -----

Latest