Kerala
കടല്‍ മത്സ്യം കഴിക്കുന്നതില്‍ കുഴപ്പമില്ലെന്ന് ഫിഷറീസ് മന്ത്രി
ട്രോളിംഗ് നിരോധനം ജൂണ്‍ ഒമ്പതിന് ആരംഭിക്കും

തിരുവനന്തപുരം | കടല്‍ മത്സ്യം കഴിക്കുന്നതില്‍ യാതൊരു കുഴപ്പവുമില്ലെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. ചരക്ക് കപ്പല്‍ അപകടത്തിന്റെ പശ്ചാത്തലത്തിലുള്ള തെറ്റായ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കപ്പല്‍ അപകടത്തില്‍ ആവശ്യമായ പരിശോധനകള്‍ നടത്തി നടപടികള്‍ സ്വീകരിക്കും. ആശങ്ക ഉണ്ടാകേണ്ട സാഹചര്യം നിലവിലില്ല. നവമാധ്യമങ്ങളിലൂടെ നടത്തുന്ന വ്യാജ പ്രചരണം കാരണം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലാണെ്.
വ്യാജ പ്രചാരണം എക്സ്പോര്‍ട്ടിംഗ് സ്ഥാപനങ്ങളെ ബാധിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് സമാശ്വാസം നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധിക്കും. കേന്ദ്ര സര്‍ക്കാറുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ ട്രോളിംഗ് നിരോധനം ജൂണ്‍ ഒമ്പതിന് ആരംഭിക്കുമെന്നും 52 ദിവസമായിരിക്കും ട്രോളിംഗ് നിരോധനമുണ്ടാകുകയെന്നും അദ്ദേഹം വ്യക്തമാക്കി.