International
വടക്കന്‍ ഫ്രാന്‍സില്‍ തീപിടുത്തം: അമ്മയും 7 കുട്ടികളും മരിച്ചു
വീടിന്റെ താഴെ നിലയിലെ വസ്ത്രങ്ങള്‍ ഉണക്കുന്ന യന്ത്രം തകരാറിലായതാണ് തീപിടുത്തത്തിന് കാരണം.

പാരീസ്| വടക്കന്‍ ഫ്രാന്‍സില്‍ തീപിടുത്തത്തില്‍ അമ്മയും ഏഴ് കുട്ടികളും മരിച്ചു. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയും രണ്ട് മുതല്‍ 14 വയസ്സുവരെയുള്ള ഏഴ് കുട്ടികളുമാണ് മരിച്ചത്. ഒരു ദശാബ്ദത്തിനിടെ ഫ്രാന്‍സില്‍ ഉണ്ടായ ഏറ്റവും മാരകമായ തീപിടുത്തമാണിതെന്ന് പൊലീസ് വ്യക്തമാക്കി.
വീടിന്റെ താഴെ നിലയിലെ വസ്ത്രങ്ങള്‍ ഉണക്കുന്ന യന്ത്രം തകരാറിലായതാണ് തീപിടുത്തത്തിന് കാരണം. മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് ഗുരുതര പൊള്ളലേറ്റ് ആശുപത്രിയിലാണ്.
സമീപത്ത് താമസിക്കുന്ന അഗ്നിശമന സേനാംഗം ഇടപെട്ടാണ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചത്.
---- facebook comment plugin here -----