Connect with us

National

ഡൽഹിയിൽ ബഹുനില കെട്ടിടത്തിന് തീപ്പിടിച്ചു; ഏഴാം നിലയിൽ നിന്ന് ചാടിയ പിതാവും കുട്ടികളും മരിച്ചു

തീപ്പിടിത്തത്തില്‍ നിന്ന് യാദവിന്റെ ഭാര്യയും മൂത്ത മകനും രക്ഷപ്പെട്ടു. ഇവരെ വൈദ്യസഹായത്തിനായി ഐജിഐ ആശുപത്രിയിലേക്ക് മാറ്റി.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ ബഹുനില കെട്ടിടത്തിന് തീപ്പിടിച്ചു.ഡല്‍ഹിയിലെ ദ്വാരക സെക്ടര്‍ 13-ലെ ബഹുനില അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്.സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന് പേര്‍ മരിച്ചു.

പത്തു വയസുള്ള സഹോദരങ്ങളായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഇവരുടെ പിതാവുമാണ് മരിച്ചത്.തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കുട്ടികള്‍ ബാല്‍ക്കണിയില്‍ നിന്നും ചാടുകയായിരുന്നെന്നാണ് വിവരം.കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് പിതാവ് മരിച്ചത്.മൂന്നു പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

തീപ്പിടിത്തത്തില്‍ നിന്ന് യാദവിന്റെ ഭാര്യയും മൂത്ത മകനും രക്ഷപ്പെട്ടു. ഇവരെ വൈദ്യസഹായത്തിനായി ഐജിഐ ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.എട്ട് അഗ്‌നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഫ്‌ലാറ്റിലെ എല്ലാ താമസക്കാരെയും സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.പ്രദേശത്തെ വൈദ്യുതി, ഗ്യാസ് കണക്ഷനുകള്‍ തല്‍ക്കാലം വിച്ഛേദിച്ചു.

---- facebook comment plugin here -----

Latest