Connect with us

National

ബെംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ തീപ്പിടിത്തം; മലയാളി യുവാവ് മരിച്ചു

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സുജയ് ഐസിയുവില്‍ ചികിത്സയിലായിരുന്നു

Published

|

Last Updated

ബെംഗളൂരു | ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ തീപ്പിടിത്തം. മലയാളി യുവാവ് മരിച്ചു. കൊല്ലം പുനലൂര്‍ സ്വദേശി സുജയ് പണിക്കരാണ്(34) മരിച്ചത്.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സുജയ് ഐസിയുവില്‍ ചികിത്സയിലായിരുന്നു. മത്തിക്കരയിലെ എംഎസ് രാമയ്യ മെഡിക്കല്‍ കോളജില്‍ ഇന്ന് ഉച്ചയോടെയാണ് തീപ്പിടിത്തമുണ്ടായത്.

സുജയിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതില്‍ ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.വിവരം  മറച്ചുവെക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിക്കുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

Latest