National
നാഗ്പൂരില്‍ പടക്കനിര്‍മാണ ഫാക്ടറിയില്‍ തീപ്പിടുത്തം; അഞ്ച് മരണം
തൊഴിലാളികള്‍ പടക്കം പാക്ക് ചെയ്യുമ്പോഴാണ് പൊട്ടിത്തെറി സംഭവിച്ചത്

നാഗ്പൂര്‍ | നാഗ്പൂരില്‍ പടക്കനിര്‍മാണ ഫാക്ടറിയില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക പരുക്കേറ്റതായും പോലീസ് അറിയിച്ചു.
നാഗ്പൂര്‍ സിറ്റിക്ക് സമീപമുള്ള പടക്ക നിര്‍മാണ ഫാക്ടറിയില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
⚡️Explosives Factory Blast in Nagpur – Reports of Fatalities
Police have confirmed at least ten people were injured near Nagpur city on. Some media say at least three died in the blast, as workers were packing explosives.pic.twitter.com/9DFWwoDPcf
— RT_India (@RT_India_news) June 13, 2024
ഹിഗ്ന പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചാമുണ്ടി എക്‌സ്‌പ്ലോസീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാക്ടറിയിലാണ് അപകടമുണ്ടായത്. തൊഴിലാളികള്‍ പടക്കം പാക്ക് ചെയ്യുമ്പോഴാണ് പൊട്ടിത്തെറി സംഭവിച്ചത്.