Connect with us

Techno

1.28 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഫയര്‍-ബോള്‍ട്ട് ബ്ലിസാര്‍ഡ് സ്മാര്‍ട്ട് വാച്ച് ഇന്ത്യയില്‍ അവതരിപ്പിച്ചു

ഫയര്‍-ബോള്‍ട്ട് ബ്ലിസാര്‍ഡ് സ്മാര്‍ട്ട് വാച്ച് ബ്ലൂടൂത്ത് കോളിംഗിനുള്ള പിന്തുണയോടെയാണ് വരുന്നത്.

Published

|

Last Updated

ന്യുഡല്‍ഹി| ഫയര്‍-ബോള്‍ട്ട് ബ്ലിസാര്‍ഡ് സ്മാര്‍ട്ട് വാച്ച് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇതിന്റ വില ആരഭിക്കുന്നത് 3,499 രൂപയിലാണ്. പുതിയ സ്മാര്‍ട്ട് വാച്ചില്‍ 1.28 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയുണ്ട്, കൂടാതെ ഹൈ-ടെക്നോളജി സെറാമിക് കൊണ്ട് നിര്‍മ്മിച്ച ബെസലുള്ള സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ബോഡിയും നൽകിയിരിക്കുന്നു.

ഫയര്‍-ബോള്‍ട്ട് ബ്ലിസാര്‍ഡ് സ്മാര്‍ട്ട് വാച്ച് ബ്ലൂടൂത്ത് കോളിംഗിനുള്ള പിന്തുണയോടെയാണ് വരുന്നത്. കൂടാതെ ഹൃദയമിടിപ്പ് അറിയാനും രക്തത്തിലെ ഓക്‌സിജന്‍ ലെവല്‍ അറിയാനുമുള്ള സെൻസറുകൾ ഉള്‍പ്പെടെ നിരവധി സ്മാര്‍ട്ട് ഹെല്‍ത്ത് ട്രാക്കറുകള്‍ ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ഏഴ് ദിവസത്തെ ബാറ്ററി ലൈഫാണ് വാച്ച് വാഗ്ദാനം ചെയ്യുന്നത്.

ഫയര്‍-ബോള്‍ട്ട് ബ്ലിസാര്‍ഡ് സ്മാര്‍ട്ട് വാച്ച് മൂന്ന് വ്യത്യസ്ത വര്‍ണ്ണ വേരിയന്റുകളിലാണ് വരുന്നത്. – ഐക്കണിക് ഗോള്‍ഡ്, മിസ്റ്റിക് ബ്ലാക്ക്, ബ്രില്യന്റ് സില്‍വര്‍ തുടങ്ങിയവയാണവ. 1.28 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, ഹൈടെക് സെറാമിക് ബെസെല്‍ എന്നിവ ഇതിന്റെ സവിശേഷതയാണ്. ഇതിന് ഒരു വൃത്താകൃതിയിലുള്ള ഡയലും , ആന്റി-കോറഷന്‍ പ്രോപ്പര്‍ട്ടികള്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ബോഡിയുമുണ്ട് . വാച്ചില്‍ നിന്ന് നേരിട്ട് ഫോണ്‍ കോളുകള്‍ ചെയ്യാനും സ്വീകരിക്കാനും ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന ബ്ലൂടൂത്ത് കോളിംഗ് സവിശേഷതയും വാച്ചിൽ ലഭ്യമാണ്.

ഉപയോക്താക്കള്‍ക്ക് നമ്പറുകള്‍ ഡയല്‍ ചെയ്യാനും അവരുടെ പ്രിയപ്പെട്ട കോണ്‍ടാക്റ്റുകള്‍ സൂക്ഷിച്ചു വെയ്ക്കാനും ഇതില്‍ കഴിയുന്നു. ഗൂഗിള്‍ അസിസ്റ്റന്റ്, സിറി തുടങ്ങിയ വോയിസ് അസിസ്റ്റെന്റുകളെ സ്മാര്‍ട്ട് വാച്ച് പിന്തുണയ്ക്കുന്നു.
കൂടാതെ, എച്ച് ബാന്‍ഡ് ആപ്പ് വഴി സജ്ജീകരിക്കാന്‍ കഴിയുന്ന 120 സ്പോര്‍ട് മോഡുകളും നിരവധി വാച്ച് ഫെയ്സുകളും ഇതിലുണ്ട്.

ഫയര്‍-ബോള്‍ട്ട് ബ്ലിസാര്‍ഡിന് പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി ഐ പി 67 റേറ്റിംഗ് ഉണ്ട്. 220 എംഎഎച്ച് ബാറ്ററിയാണ് വാച്ചിന് കരുത്ത് പകരുന്നത്. ഇത് പതിവ് ഉപയോഗത്തിൽ ഏഴ് ദിവസം വരെയും ബ്ലൂടൂത്ത് കോളിംഗ് പ്രവര്‍ത്തനക്ഷമമാക്കിയാൽ രണ്ട് ദിവസം വരെയും നിലനില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്‍ബില്‍റ്റ് ഗെയിമുകള്‍, റിമോട്ട് ക്യാമറ കണ്‍ട്രോള്‍, അലാറം, ടൈമര്‍, സ്റ്റോപ്പ് വാച്ച്, കാലാവസ്ഥാ പ്രവചനം എന്നിവയും വാച്ചിന്റെ മറ്റ് ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു.

 

Latest