Connect with us

kn balagopal

കേരളത്തിന് തരാനുള്ള പണം മുഴുവന്‍ തടഞ്ഞ് വെച്ചിട്ടാണ് ബി ജെ പി ന്യായം പറയുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

13,000 കോടി കേരളത്തിന് തരാനുണ്ടെന്ന് കേന്ദ്രം സമ്മതിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിന് തരാനുള്ള പണം മുഴുവന്‍ തടഞ്ഞ് വെച്ചിട്ടാണ് കേരളത്തില്‍ ശമ്പളവും പെന്‍ഷനും വൈകിയതിന്റെ പേരില്‍ ബി ജെ പി ന്യായം പറയുന്നതെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.

13,000 കോടി കേരളത്തിന് തരാനുണ്ടെന്ന് കേന്ദ്രം സമ്മതിക്കുന്നു. എന്നാല്‍ കേസ് പിന്‍വലിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യ. കോടതിയില്‍ പോയതിന്റെ പേരില്‍ പണം തടയുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതില്‍ എന്താണ് കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും നയമെന്നും മന്ത്രി ചോദിച്ചു. ശമ്പളം തടസ്സപ്പെട്ടതിന്റെ പേരില്‍ ജീവനക്കാര്‍ നിരാഹാര സമരം നടത്തേണ്ടത് രാജ്ഭവന് മുന്നിലാണും മന്ത്രി ഓര്‍മിപ്പിച്ചു. കേരളത്തിന്റെ അവകാശം തടയാനാണ് കേന്ദ്രം നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശമ്പളം, പെന്‍ഷന്‍ എന്നിവ ഒന്നാം തീയതി എല്ലാവര്‍ക്കും കിട്ടിയില്ല. ശമ്പളവും പെന്‍ഷനും മുടങ്ങല്ല. കേന്ദ്ര വലിയ വെട്ടിക്കുറയ്ക്കല്‍ നടത്തിതു ബാധിച്ചു. ട്രഷറിയില്‍ നിയന്ത്രണമുള്ളതിനാല്‍ ഒരു ദിവസം 50,000 രൂപ വരെ മാത്രമേ പിന്‍വലിക്കാനാകൂവെന്നും പെന്‍ഷനും ഇത് ബാധകമാണെന്നും മന്ത്രി അറിയിച്ചു.

 

Latest