Connect with us

Kerala

വിദ്യാർഥിയെ വഴക്ക് പറഞ്ഞു; അധ്യാപകനെ വീട്ടില്‍ കയറി ആക്രമിച്ച് പിതാവ്‌

മദ്യലഹരിയില്‍ ബൈക്കിലെത്തിയ ശരത് ശശിയാണ് അധ്യാപകനെ ആക്രമിച്ചത്.

Published

|

Last Updated

ചെറുതോണി| വിദ്യാര്‍ഥിയെ വഴക്കു പറഞ്ഞുവെന്ന് ആരോപിച്ച് അധ്യാപകനെ വീട്ടില്‍ കയറി ആക്രമിച്ച് പിതാവ്‌. അധ്യാപകനായ ലിന്‍സ് ജോര്‍ജി(37)നെയാണ് ഭാര്യയുടെയും മക്കളുടെയും മുന്‍പില്‍വെച്ച് ക്രൂരമായി മര്‍ദിച്ചത്. മദ്യലഹരിയില്‍ ബൈക്കിലെത്തിയ ശരത് ശശി(28)യാണ് അധ്യാപകനെ ആക്രമിച്ചത്.

സ്വകാര്യസ്‌കൂളില്‍ ഒന്നാംക്ലാസില്‍ പഠിക്കുന്ന തന്റെ മകനെ വഴക്കുപറഞ്ഞു എന്നാരോപിച്ച് അധ്യാപകനായ ലിന്‍സിനെ ഇന്നലെ വൈകീട്ട് നാലരയോടെയാണ് ശരത് മര്‍ദിച്ചത്. ആക്രമണത്തില്‍ ശരീരത്തിന് കാര്യമായി ക്ഷതമേറ്റ ലിന്‍സിനെ തങ്കമണി സഹകരണ ആശുപത്രിയിലും തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തു.

---- facebook comment plugin here -----

Latest