Kerala
പാലക്കാട് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് മര്‍ദ്ദനം; ആക്രമണം മദ്യലഹരിയില്‍
സംഭവത്തില്‍ ഹരിഹരന്‍, രാജേഷ്, മണികണ്ഠന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

പാലക്കാട്| പാലക്കാട് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് നേരെ മര്‍ദനം. ഇന്നലെ രാത്രി എട്ടരയോടെ ഒറ്റപ്പാലം സഫ്രോണ്‍ മന്തി എന്ന ഹോട്ടലിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തെ മദ്യലഹരിയിലെത്തിയ യുവാക്കള്‍ മര്‍ദ്ദിച്ചതായാണ് പരാതി.
സംഭവത്തില്‍ ഹരിഹരന്‍, രാജേഷ്, മണികണ്ഠന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. മദ്യലഹരിയില്‍ എത്തിയ സംഘം ചുനങ്ങാട് സ്വദേശികളായ അബ്ദുല്‍ നിസാറും ഭാര്യയും കുട്ടികളും അടങ്ങുന്ന അഞ്ചംഗ സംഘത്തെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു.
---- facebook comment plugin here -----