Connect with us

up election

യു പിയില്‍ ബി എസ് പിയില്‍ നിന്നും ബി ജെ പിയിലേക്ക് കൊഴിഞ്ഞുപോക്ക്

സദാബാദ് മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ പിതാവ് പാര്‍ട്ടിയോട് അനുമതി തേടിയിട്ടുണ്ട്. എന്നാല്‍ തീരുമാനം എടുക്കേണ്ടത് ബി ജെ പിയാണെന്നും മകന്‍ ചിരാഗ് ഉപാധ്യായ് പറഞ്ഞു

Published

|

Last Updated

ആഗ്ര | ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ബി എസ് പി എം എല്‍ യും മുന്‍ സംസ്ഥാന മന്ത്രിസഭാംഗവുമായ രാംവീര്‍ ഉപാധ്യായ് പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേര്‍ന്നു. ഇദ്ദേഹം ബി ജെ പിയില്‍ ചേര്‍ന്ന കാര്യം മകന്‍ ചിരാഗ് ഉപാധ്യായ് ആണ് മാധ്യമങ്ങളെ അറിയിച്ചത്.

തന്റെ പിതാവ് ബി എസ് പി വിട്ട് ബി ജെ പിയില്‍ ചേര്‍ന്നിട്ടുണ്ട്. ബി ജെ പി ഭരണത്തില്‍ തുടരാന്‍ വേണ്ടി ഞങ്ങള്‍ പ്രയത്‌നിക്കും. സദാബാദ് മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ പിതാവ് പാര്‍ട്ടിയോട് അനുമതി തേടിയിട്ടുണ്ട്. എന്നാല്‍ തീരുമാനം എടുക്കേണ്ടത് ബി ജെ പിയാണെന്നും ചിരാഗ് പറഞ്ഞു.

---- facebook comment plugin here -----

Latest