Business
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്
ഒരു പവന്‍ സ്വര്‍ണത്തിന് 44360 രൂപയാണ് വില വരുന്നത്.

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 5545 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 44360 രൂപയാണ് വില വരുന്നത്. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 5 രൂപ കുറഞ്ഞ് 4600 രൂപയായി.
സ്വര്‍ണവില ശനിയാഴ്ചയും കുറഞ്ഞിരുന്നു. ശനിയാഴ്ച ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5555 രൂപയിലെത്തിയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് വില 44440 രൂപയായിരുന്നു.
ഒക്ടോബര്‍ 28ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 5740 രൂപയും പവന് 45920 രൂപയുമായിരുന്നു അന്ന് സ്വര്‍ണവില.
---- facebook comment plugin here -----