Connect with us

Kerala

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; പോലീസ് നടത്തിയത് മൊഴിയെടുപ്പെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

സംസ്ഥാനത്ത് നടക്കുന്ന യൂത്ത് കോണ്‍ഗ്രസിന്റെ എല്ലാ പ്രവൃത്തികള്‍ക്കും തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും അതില്‍ നിന്നും ഒഴിഞ്ഞുമാറില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍

Published

|

Last Updated

തിരുവനന്തപുരം |  വ്യാജതിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ട് പോലീസ് തന്നെ ചോദ്യം ചെയ്യാനല്ല മൊഴിയെടുപ്പിക്കാനാണ് വിളിച്ചുവരുത്തിയതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍.അതേ സമയം, മൂന്നര മണിക്കൂറോളം തിരുവനന്തപുരത്തെ മ്യൂസിയം സ്റ്റേഷനിലായിരുന്നു രാഹുലിനെ ചോദ്യംചെയ്തത്.

സംസ്ഥാനത്ത് നടക്കുന്ന യൂത്ത് കോണ്‍ഗ്രസിന്റെ എല്ലാ പ്രവൃത്തികള്‍ക്കും തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും അതില്‍ നിന്നും ഒഴിഞ്ഞുമാറില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. കൂടാതെ കേസിനെ രാഷ്ട്രീയമായി നേരിട്ടുകൊണ്ട് എല്ലാവിധ അന്വേഷണത്തോടും പൂര്‍ണ്ണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കേസുമായി ബന്ധപ്പെട്ട് കെ പി സിസി തന്നോട് വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

 

Latest