Connect with us

Saudi Arabia

വ്യാജ ഹജ്ജ് പരസ്യം: മക്കയിൽ രണ്ട് വിദേശികൾ പിടിയിൽ

കിർഗിസ് സ്വദേശികളാണ് പോലീസ് പിടിയിലായത്

Published

|

Last Updated

മക്ക|സന്ദർശക വിസയിലെത്തിയവരെ  ലക്ഷ്യമിട്ട്, ഹജ്ജ് അനുമതി പത്രമില്ലാതെ  ഹജ്ജ് നിർവ്വഹിക്കാൻ അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഓൺലൈൻ വഴി പരസ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് വിദേശികളെ  മക്ക പോലീസ് അറസ്റ്റ് ചെയ്തു.

കിർഗിസ് സ്വദേശികളാണ് പോലീസ് പിടിയിലായത്, സന്ദർശന വിസയിലെത്തിയ രണ്ട് പേർക്ക് താമസസൗകര്യങ്ങൾ നൽകുകയും ചെയ്തിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി, മറ്റൊരു സംഭവത്തിൽ ഹജ്ജ് പെർമിറ്റ് ഇല്ലാതെ ഹജ്ജ് ചട്ടങ്ങളും നിർദ്ദേശങ്ങളും ലംഘിച്ചതിന് 87 പ്രവാസികളെ അറസ്റ്റ് ചെയ്തു , ഇവരെ തുടർ നടപടികൾക്കായി പബ്ലിക് പോസിക്യൂഷന് കൈമാറി.

ഹജ്ജ് ചട്ടങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിക്കുന്നവരെയും,  പുണ്യ സ്ഥലങ്ങളിലേക്ക് ആളുകളെ കൊണ്ടുപോകുന്നവരെ ക്കുറിച്ച് വിവരം ലഭിക്കുന്നവർ 999 എന്ന നമ്പറിൽ അറിയിക്കണമെന്ന് പൊതു സുരക്ഷാ വകുപ്പ് പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.