Connect with us

Uae

ഭക്ഷ്യസുരക്ഷ യു എ ഇയുടെ മുൻഗണന: മന്ത്രി അംന അൽ ദഹക്ക്

ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും പൊതുജനങ്ങളുടെ വിശ്വാസം വർധിപ്പിക്കുന്നതിനും കൂടുതൽ നടപടികൾ സ്വീകരിച്ചു വരികയാണ്.

Published

|

Last Updated

അബൂദബി| സുസ്ഥിരമായ ദേശീയ ഭക്ഷ്യസുരക്ഷാ ചട്ടക്കൂടിന്റെ ഭാഗമായി യു എ ഇ ഭക്ഷ്യസുരക്ഷക്ക് മുൻഗണന നൽകുന്നുവെന്നും ഭക്ഷ്യ വിതരണ ശൃംഖലകളുടെ സ്ഥിരതക്ക് ഇത് അനിവാര്യമാണെന്നും കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹക്ക്. ലോക ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് പ്രസ്താവന നടത്തുകയായിരുന്നു മന്ത്രി. ശാസ്ത്രീയ തത്വങ്ങളെ അടിസ്ഥാനമാക്കി നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും ഒരു സമഗ്രമായ ചട്ടക്കൂട് വികസിപ്പിക്കുന്നതിന് മന്ത്രാലയം പ്രവർത്തിക്കുകയാണെന്ന് മന്ത്രി  പറഞ്ഞു.

ലോകം ദ്രുതഗതിയിലുള്ള മാറ്റങ്ങളും ഭക്ഷ്യ വെല്ലുവിളികളും നേരിടുന്ന ഈ സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും സമൂഹത്തെ സംരക്ഷിക്കുന്നതിനും ശാസ്ത്രീയ അറിവിന്റെ പ്രാധാന്യം അവർ എടുത്തുപറഞ്ഞു.വിപുലമായ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് സർക്കാർ, സ്വകാര്യ മേഖലകളുമായി സഹകരിച്ച് ശക്തമായ ഒരു നിയമനിർമാണ സംവിധാനം യു എ ഇ കെട്ടിപ്പടുത്തിട്ടുണ്ട്. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും പൊതുജനങ്ങളുടെ വിശ്വാസം വർധിപ്പിക്കുന്നതിനും കൂടുതൽ നടപടികൾ സ്വീകരിച്ചു വരികയാണ്.

ഭക്ഷ്യസുരക്ഷയിൽ അന്താരാഷ്ട്ര സഹകരണത്തിന് യു എ ഇ വലിയ പ്രാധാന്യം നൽകുന്നു. ലോകമെമ്പാടുമുള്ള ഭക്ഷ്യസുരക്ഷാ സംവിധാനങ്ങളെ സംയോജിപ്പിക്കുന്ന സംരംഭങ്ങളിൽ പങ്കാളികളാകാൻ രാജ്യം തയ്യാറാണ്. ആരോഗ്യകരവും സുരക്ഷിതവുമായ ഒരു ഭക്ഷ്യസുരക്ഷിത ഭാവി രാജ്യത്തിന്റെ ലക്ഷ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

---- facebook comment plugin here -----

Latest