Kerala
അനന്തുവിന്റെ അപകട മരണം രാഷ്ട്രീയവല്‍ക്കരിക്കേണ്ട വിഷയമല്ല;ആശുപത്രിയിലേക്കുള്ള വഴിയടക്കം തടഞ്ഞപ്പോഴാണ് വിയോജിച്ചത്: എം സ്വരാജ്
വീണ്ടുവിചാരമില്ലാതെ ആരെങ്കിലും അങ്ങനെ ചെയ്‌തെങ്കില്‍ നേതാക്ക•ാര്‍ ഇടപെട്ട് പരിഹരിക്കേണ്ടതാണെന്നും എം സ്വരാജ്
		
      																					
              
              
            മലപ്പുറം | നിലമ്പൂര്‍ വെള്ളക്കെട്ടയില്‍ പതിനഞ്ചുകാരന്‍ അനന്തു പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത് രാഷ്ട്രീയവല്‍ക്കരിക്കേണ്ട വിഷയമല്ലെന്ന് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്. പ്രതിഷേധം സ്വാഭാവികമാണ്. എന്നാല്‍ ആശുപത്രിയിലേക്കുള്ള വഴിയടക്കം തടഞ്ഞപ്പോഴാണ് വിയോജിച്ചത്. വീണ്ടുവിചാരമില്ലാതെ ആരെങ്കിലും അങ്ങനെ ചെയ്‌തെങ്കില്‍ നേതാക്ക•ാര്‍ ഇടപെട്ട് പരിഹരിക്കേണ്ടതാണെന്നും എം സ്വരാജ് പറഞ്ഞു.
മുന്‍പ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഇതുപോലെ മരിച്ചപ്പോള്‍ എന്തു പ്രതിഷേധമാണ് ഉണ്ടായത്. നേതാക്കള്‍ പോലും വീട്ടിലേക്ക് പോയില്ല. വിഷയത്തില്‍ പഞ്ചായത്തിന് കൃത്യമായ ഉത്തരവാദിത്തമുണ്ട്. വി എം സുധീരന്‍ പറഞ്ഞതിനോട് പൂര്‍ണ്ണ യോജിപ്പാണ്. എല്‍ഡിഎഫ് ഭരിക്കുമ്പോഴും യുഡിഎഫ് ഭരിക്കുമ്പോഴും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കം നടന്നത് നിലമ്പൂരിന് പുറത്തുള്ള ചില നേതാക്ക•ാരുടെ നേതൃത്വത്തിലാണെന്നും എം സ്വരാജ് ആരോപിച്ചു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

