Uae
'അബ്ര'യിൽ സഞ്ചരിച്ച് ശൈഖ് ഹംദാൻ; ദുബൈ സൂഖ് സന്ദർശിച്ചു
തലമുറകളായി ദുബൈ ക്രീക്കിലൂടെ യാത്രക്കാരെ കൊണ്ടുപോയിക്കൊണ്ടിരിക്കുന്ന ഒരു പരമ്പരാഗത തടി ബോട്ട് ആണ് അബ്ര.
ദുബൈ|ദുബൈ കിരീടാവകാശിയും യു എ ഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഈദുൽ അസ്്ഹ വാരാന്ത്യത്തിൽ ദുബൈയുടെ ചരിത്രപരമായ സൂഖ് സന്ദർശിച്ചു. പരമ്പരാഗത “അബ്ര’യിലൂടെ യാത്ര ചെയ്താണ് ശൈഖ് ഹംദാൻ എത്തിയത്. തലമുറകളായി ദുബൈ ക്രീക്കിലൂടെ യാത്രക്കാരെ കൊണ്ടുപോയിക്കൊണ്ടിരിക്കുന്ന ഒരു പരമ്പരാഗത തടി ബോട്ട് ആണ് അബ്ര.
ശൈഖ് ഹംദാന്റെ ഈ സന്ദർശനം ദുബൈയുടെ ചരിത്രപരമായ വ്യാപാര കേന്ദ്രങ്ങളുടെ ആകർഷണീയതയും കാലാതീതമായ “അബ്ര’യുടെ മനോഹാരിതയും എടുത്തു കാണിക്കുന്നു. പാരമ്പര്യവും ആധുനിക നേതൃത്വവും ഒത്തുചേരുന്ന ഒരു മനോഹരമായ കാഴ്ചയായിരുന്നു ഇത്. നഗരത്തിന്റെ പൈതൃകത്തോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹത്തെയും സാധാരണക്കാരുമായുള്ള ബന്ധത്തെയും എടുത്തുകാണിക്കുന്ന പ്രവർത്തി കൂടിയായി ഇതിനെ വിലയിരുത്തുന്നു.







