Connect with us

fact check

FACT CHECK: മോദിയുടെ വിമാനം പറക്കും കൊട്ടാരമോ?

സത്യാവസ്ഥ പരിശോധിക്കാം:

Published

|

Last Updated

അമേരിക്കന്‍ പ്രസിഡന്റുമാര്‍ സഞ്ചരിക്കുന്ന എയര്‍ഫോഴ്‌സ് വണ്‍ വിമാനങ്ങളുടെ മാതൃകയില്‍ പ്രധാനമന്ത്രിക്ക് സഞ്ചരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍മിച്ച വിമാനമാണ് എയര്‍ ഇന്ത്യ വണ്‍. ഈ വിമാനത്തിലാണ് നരേന്ദ്ര മോദി അമേരിക്കയിലേക്ക് പറന്നത്. വിമാനത്തിനകത്തുവെച്ചുള്ള ഫോട്ടോ മോദി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍, വിമാനത്തിനകത്തെ കൂടുതല്‍ ഫോട്ടോകള്‍ എന്ന നിലയില്‍ സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തിന്റെ സത്യാവസ്ഥ പരിശോധിക്കാം:

അവകാശവാദം: ഹോക്കി ഗ്രൗണ്ടിന്റെയത്ര വലുപ്പം പ്രധാനമന്ത്രിയുടെ വിമാനത്തിനുണ്ട്. സെക്രട്ടറിയുടെ സീറ്റില്‍ ഇരിക്കുന്ന ഫോട്ടോയാണ് മോദി ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഇതിലൂടെ ഭക്തന്മാരെ വഞ്ചിക്കുകയായിരുന്നു. വിമാനത്തിന്റെ പ്രധാന ആകര്‍ഷണം പിന്‍ഭാഗത്തുള്ള ഗ്രീന്‍പോയിന്റ് ഡിസൈനോടുകൂടിയ മാസ്റ്റര്‍ സ്യൂട്ട് ആണ്. പ്രവേശനമാര്‍ഗത്തിന്റെ ഇടതുവശത്താണ് ഓഫീസുള്ളത്. ഇവയെല്ലാം അത്യാഡംബര പൂര്‍ണമാണ്. (സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങളില്‍ നിന്ന്).

വസ്തുത : പ്രചരിക്കുന്ന ഫോട്ടോകള്‍ സത്യമാണെങ്കിലും അത് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വേണ്ടി നിര്‍മിച്ച എയര്‍ ഇന്ത്യ വണ്ണിലേതല്ല. ബോയിംഗിന്റെ പുതിയ ബി ബി ജെ 777എക്‌സ് വിമാനത്തില്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ച് വികസിപ്പിച്ച ഡിസൈന്‍ ഫോട്ടോകളാണിത്. 2018 ഡിസംബറില്‍ പ്രസിദ്ധീകരിച്ച ബിസിനസ് ഇന്‍സൈഡറില്‍ ഈ ചിത്രങ്ങള്‍ സഹിതം ഫീച്ചര്‍ വന്നിരുന്നു. വാണിജ്യ, ബിസിനസ്സ് ഉപഭോക്താക്കള്‍ക്കും അമേരിക്കന്‍ വ്യോമസേനക്കും വേണ്ടിയാണ് ബോയിംഗ് ഈ ആഡംബര വിമാനം നിര്‍മിക്കുന്നത്.

Latest