Connect with us

fact check

FACT CHECK: പാക്കിസ്ഥാനില്‍ കോടതിയില്‍ വെച്ച് ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയോ?

സത്യാവസ്ഥ മനസ്സിലാക്കാം:

Published

|

Last Updated

ബി ജെ പി നേതാവ് മഞ്ജീന്ദര്‍ സിംഗ് സിര്‍സയുടെ സാമൂഹിക മാധ്യമ പോസ്റ്റ് വലിയ ചര്‍ച്ചയാകുന്നുണ്ട്. പാക്കിസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നുവെന്ന് അവകാശപ്പെടുന്ന വീഡിയോ ആണ് അദ്ദേഹം പങ്കുവെച്ചത്. പല ദേശീയ മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കുകയും ചെയ്തു. സത്യാവസ്ഥ മനസ്സിലാക്കാം:

പ്രചാരണം : പാക്കിസ്ഥാനില്‍ സിന്ധ് മേഖലയിലെ ഉമര്‍കോട്ടില്‍ പട്ടാപ്പകല്‍ കോടതിയുട പുറത്തുവെച്ച് ഹിന്ദു സ്ത്രീയെ തട്ടിക്കൊണ്ടുപോകുന്ന ഭീകര ദൃശ്യം കാണൂ. അവള്‍ അലറി വിളിക്കുന്നുണ്ട്. എന്നാല്‍, പോലീസിനെയോ നിയമ നടപടികളെയോ ഭയക്കാത്ത അവര്‍ അവളുടെ മുടിക്ക് കുത്തിപ്പിടിച്ച് കാറിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നു. (സിര്‍സയുടെ സാമൂഹിക മാധ്യമ പോസ്റ്റില്‍ നിന്ന്). ടൈംസ് ന്യൂ, റിപബ്ലിക് ഭാരത്, എ എന്‍ ഐ ന്യൂസ്, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നിവ ഇത് വാര്‍ത്തയാക്കുകയും റിപബ്ലിക് ടി വി സിര്‍സയുടെ അഭിമുഖം എടുക്കുകയും ചെയ്തിരുന്നു. മേഘവര്‍ സമുദായംഗമായ 19കാരിയെയാണ് തട്ടിക്കൊണ്ടുപോയതെന്നും ബലാത്സംഗം ചെയ്യുകയും നിര്‍ബന്ധിപ്പിച്ച മതംമാറ്റിയെന്നും റിപബ്ലിക് ടിവിയോട് സിര്‍സ പറയുന്നുണ്ട്.

 

വസ്തുത : തേജ്ഹാന്‍ ഭീല്‍ എന്ന 40കാരിയായ മുസ്ലിം സ്ത്രീയെ അവരുടെ ഭര്‍ത്താവ് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യമാണിത്. ഉമര്‍കോട്ട് കോടതിക്ക് പുറത്തായിരുന്നു ഈ സംഭവം. വിവാഹ മോചനത്തിനായാണ് ഇവര്‍ കോടതിയെ സമീപിച്ചത്. പാക്കിസ്ഥാന്‍ മാധ്യമങ്ങളായി ദി ഡോണും പാക്കിസ്ഥാന്‍ ഡെയ്‌ലിയും ഡിസംബര്‍ 20ന് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Latest