Connect with us

fact check

FACT CHECK: ബീജിംഗ് വിവാദത്തിന് പിന്നാലെ നോയിഡ വിമാനത്താവളത്തിന്റെ പുതിയ ഡിസൈന്‍ പുറത്ത്; സത്യം ഇതാണ്

ചൈനയിലെ ബീജിംഗ് വിമാനത്താവളത്തിന്റെ ഡിസൈന്‍ പ്രചരിപ്പിച്ച് പരിഹാസ്യരായവരാണ് സമാന രീതിയിൽ ഇപ്പോള്‍ പുതിയ ഫോട്ടോ പ്രചരിപ്പിക്കുന്നത്.

Published

|

Last Updated

ഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നടത്തിയ നോയിഡ വിമാനത്താവളത്തിന്റെ ഡിസൈന്‍ എന്ന നിലക്ക് ബീജിംഗ് വിമാനത്താവളത്തിന്റെ ഫോട്ടോ പ്രചരിപ്പിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെ പുതിയ ഡിസൈന്‍ പ്രചരിപ്പിക്കുകയാണ് കേന്ദ്ര മന്ത്രിമാരും ബി ജെ പി നേതാക്കളും അണികളും ചില മാധ്യമങ്ങളും. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വികസന നേതാവാക്കി ഉയര്‍ത്തിക്കാട്ടാനാണ് ഈ ശ്രമങ്ങള്‍. പുതിയ ഡിസൈന്‍ നോയിഡയിലേത് ആണോയെന്ന് പരിശോധിക്കാം:

അവകാശവാദം : പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേക്ക് പിന്നാലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം എങ്ങനെയാണ് യു പി നിയമസഭാ തിരഞ്ഞെടുപ്പിനെ മാറ്റിമറിക്കാന്‍ പോകുന്നതെന്ന വിശകലനത്തില്‍ ഇന്ത്യാ.കോം വാര്‍ത്താ പോര്‍ട്ടല്‍ വിമാനത്താവളത്തിന്റെ പുതിയ ഡിസൈന്‍ ആണ് നല്‍കിയത്. ജാഗ്രണ്‍ ഇംഗ്ലീഷ്, ന്യൂസ് മൊബൈല്‍, സീ ന്യൂസ് തുടങ്ങിയ മാധ്യമങ്ങളും സമാന ചിത്രം നല്‍കിയിട്ടുണ്ട്. കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രി സിദ്ധാര്‍ഥ് നാഥ് സിംഗ്, പശ്ചിമ ഉത്തര്‍ പ്രദേശ് ബി ജെ പി പ്രസിഡന്റ് മോഹിത് ബേനിവാള്‍ അടക്കമുള്ള പ്രമുഖരും ഈ ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലോകത്തെ നാലാമത്തെ വലിയ വിമാനത്താവളമെന്നാണ് അവകാശവാദം.

വസ്തുത : ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണ്‍ വിമാനത്താവളത്തിന്റെ ഡിസൈന്‍ ആണ് നോയിഡ വിമാനത്താവളത്തിന്റെത് എന്ന നിലയില്‍ പ്രചരിപ്പിക്കുന്നത്. ഡിസൈനര്‍ക്ക് വേണ്ടിയുള്ള കോറോഫ്‌ളോട്ട് വെബ്‌സൈറ്റില്‍ https://www.coroflot.com/Fabio_Rebolini/International-competition-for-the-terminal-passengers-II-Incheon-Airport 2013ല്‍ ഈ ഫോട്ടോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇഞ്ചിയോണ്‍ വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ ആണ് ഇതെന്ന് ഫോട്ടോസഹിതം ജര്‍മനിയിലെ മാധ്യമമായ ദേര്‍ സ്പീജല്‍ https://www.spiegel.de/reise/aktuell/flughafen-in-seoul-suedkorea-baut-neuen-terminal-a-928658.html 2013 ഒക്ടോബര്‍ 19ന് പ്രസിദ്ധീകരിച്ചിരുന്നു. ഇഞ്ചിയോണ്‍ വിമാനത്താവളത്തിന്റെ ഗൂഗ്ള്‍ എര്‍ത്ത് ഫോട്ടോ പരിശോധിച്ചാല്‍ ഈ ഡിസൈനുമായി ഏറെ സാമ്യതകള്‍ കാണാം. https://earth.google.com/web/search/icheon+airport/@37.46722726,126.43185622,-0.75570894a,2958.7750138d,35y,148.59704035h,33.0133226t,0r/data=CnkaTxJJCiUweDM1N2I5YTgzM2E1ZWZhNTk6MHg4ZDRiYTA5NmNiNWNiZWQ0GcX1OYjnukJAITi_vFs0nF9AKg5pY2hlb24gYWlycG9ydBgBIAEiJgokCcXR8f5nsjhAEcXR8f5nsjjAGcyfjdSSiUBAIZ5_SlFWnVLA

ചുരുക്കത്തില്‍, നോയിഡ വിമാനത്താവളത്തിന്റെ ഡിസൈന്‍ എന്ന നിലയില്‍ ബി ജെ പി പ്രചരിപ്പിക്കുന്ന രണ്ട് ഫോട്ടോകളും വിദേശത്തുള്ളതാണ്. ചൈനയിലെ ബീജിംഗ് വിമാനത്താവളത്തിന്റെ ഡിസൈന്‍ പ്രചരിപ്പിച്ച് പരിഹാസ്യരായവരാണ് ഇപ്പോള്‍ ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണ്‍ വിമാനത്താവളത്തിന്റെ ഫോട്ടോ പ്രചരിപ്പിക്കുന്നത്. നോയിഡ വിമാനത്താവളത്തിന്റെ യഥാര്‍ഥ ഡിസൈന്‍ ശിലാസ്ഥാപന വേളയില്‍ പുറത്തുവിട്ടിരുന്നു. ഇത് പരിശോധിക്കാതെയാണ് മാധ്യമ പ്രവര്‍ത്തകരടക്കം വ്യാജം പ്രചരിപ്പിക്കുന്നത്. യഥാർഥ ഡിസൈൻ താഴെ കൊടുക്കുന്നു:

Latest