Connect with us

National

കൊടും ചൂട്; ഒഡീഷയില്‍ നാളെ മുതല്‍ സ്‌കൂളുകള്‍ക്ക് വേനല്‍ അവധി

സ്‌കൂളുകള്‍ തുറക്കുന്ന തീയതി ഉടന്‍ തീരുമാനിക്കുമെന്നും അധികൃതര്‍.

Published

|

Last Updated

 

ഭുവനേശ്വര്‍| കടുത്ത ചൂട് കണക്കിലെടുത്ത് ഒഡീഷയിലെ എല്ലാ സ്‌കൂളുകളിലും വേനല്‍ അവധി നാളെ ആരംഭിക്കും. സര്‍ക്കാര്‍, സ്വകാര്യ, എയ്ഡഡ് സ്‌ക്കൂളുകള്‍ ഏപ്രില്‍ 21 മുതല്‍ വേനല്‍ക്കാല അവധിയായിരിക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് അറിയിച്ചു. സ്‌കൂളുകള്‍ തുറക്കുന്ന തീയതി ഉടന്‍ തീരുമാനിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

സാധാരണയായി, മെയ് ആദ്യവാരമാണ് ഒഡീഷയിലെ സ്‌കൂളുകളില്‍ വേനല്‍ക്കാല അവധി ആരംഭിക്കുക. എന്നാല്‍ സംസ്ഥാനം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത ചൂടില്‍ വലയുകയാണ്. ഈ സാഹചര്യത്തിലാണ് വേനല്‍ അവധി നേരത്തെ പ്രഖ്യാപിച്ചത്.

ചൂട് കാരണം ഏപ്രില്‍ 12 മുതല്‍ ഏപ്രില്‍ 16 വരെ അഞ്ച് ദിവസവും കൂടാതെ ഏപ്രില്‍ 19, 20 തീയതികളിലും സ്‌കൂളുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അവധി നല്‍കിയിരുന്നു.

 

 

Latest