Connect with us

National

അസാധാരണ സാഹചര്യം; കേന്ദ്ര കമ്മിറ്റിയിലേക്ക് വോട്ടെടുപ്പ്

വോട്ടെടുപ്പ് ആവശ്യപ്പെട്ടത് യു പി സംസ്ഥാന സെക്രട്ടറി

Published

|

Last Updated

മധുര | മധുരയില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയിലേക്ക് മത്സരം. മഹാരാഷ്ട്രയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള പ്രതിനിധികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് അസാധാരണ വോട്ടെടുപ്പ് നടക്കുന്നത്.

84 പേരുടെ കേന്ദ്ര കമ്മിറ്റി പാനലാണ് സമ്മേളനത്തിൽ അവതരിപ്പിച്ചത്. എന്നാല്‍, യുപിയില്‍നിന്നും മഹാരാഷ്ട്രയില്‍നിന്നും എതിര്‍പ്പുയരുകയായിരുന്നു.തുടര്‍ന്ന് ഡിഎല്‍ കാരാഡാണ് മഹാരാഷ്ട്രയില്‍ നിന്നും വോട്ടെടുപ്പ് ആവശ്യപ്പെട്ട് മത്സരിച്ചത്.40 വര്‍ഷമായി പാര്‍ട്ടിയിലുണ്ട്.താഴേ തട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണം.പാര്‍ട്ടിയില്‍ ജനാധിപത്യം ഉറപ്പിക്കാനാണ് മത്സരിച്ചതെന്നും കാരാഡ് വ്യക്തമാക്കി.മഹാരാഷട്ര നാസിക്കില്‍ നിന്നുള്ള നേതാവാണ് കാരാഡ്.

യു പി സംസ്ഥാന സെക്രട്ടറി രവിശങ്കര്‍ മിശ്ര തന്നെ പാര്‍ട്ടി കോണ്‍ഗ്രസില്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ടതായാണ് വ്യക്തമാകുന്നത്. ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര കമ്മിറ്റികളില്‍ നിന്നുള്ള 3 പേരാണ് മത്സരരംഗത്തുള്ളത്.

Latest