Connect with us

Bahrain

ബഹറൈനിൽ പ്രവാസി മലയാളി കാർ കടലിൽ വീണ് മരിച്ചു

വെള്ളത്തിൽ മുങ്ങിയ കാറിൽ നിന്ന് ശ്രീജിത്ത് ആദ്യം നീന്തി രക്ഷപ്പെട്ടെങ്കിലും ചില രേഖകൾ അടങ്ങിയ ബാഗ് വീണ്ടെടുക്കാനായി തിരിച്ചു നീന്തിയപ്പോൾ വലിയ തിരമാലയിൽ അകപ്പെടുകയായിരുന്നു.

Published

|

Last Updated

റാന്നി | ബഹറൈനിൽ പ്രവാസി മലയാളി കാർ കടലിൽ വീണ് മരിച്ചു. പുതുശ്ശേരിമല സ്വദേശി ശ്രീജിത്ത് ഗോപാലകൃഷണൻ (42) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.

സിത്ര കോസ് വേയിലൂടെ സഞ്ചരിക്കുന്നതിനിടെ കാർ നിയന്ത്രണം വീട്ട് കടലിൽ വീഴുകയായിരുന്നു. വെള്ളത്തിൽ മുങ്ങിയ കാറിൽ നിന്ന് ശ്രീജിത്ത് ആദ്യം നീന്തി രക്ഷപ്പെട്ടെങ്കിലും ചില രേഖകൾ അടങ്ങിയ ബാഗ് വീണ്ടെടുക്കാനായി തിരിച്ചു നീന്തിയപ്പോൾ വലിയ തിരമാലയിൽ അകപ്പെടുകയായിരുന്നു.

സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സൽമാനിയ ആശുപത്രിയിൽ. ബഹ്‌റനിൽ റോക്ക് ൻ ഹോം മാർബിൾ ആൻഡ് ഗ്രാനൈറ്റ് എന്ന സ്ഥാപനം നടത്തുകയായിരുന്നു ശ്രീജിത്ത്.

ഭാര്യ: വിദ്യ അൽ മഹദ് സ്‌കൂളിൽ അധ്യാപികയാണ്. മകൻ: അഭിജിത്ത്, മാളവിക.

Latest