Connect with us

Kerala

കരുണാകരന്‍ പോയപ്പോള്‍ പോലും പാര്‍ട്ടി തളര്‍ന്നിട്ടില്ല: വി ഡി സതീശന്‍

അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ അംഗീകാരം കിട്ടിയവരാണ് എകെജി സെന്ററിലേക്ക് പോയത്. അര്‍ഹിക്കാത്തവര്‍ക്ക് ഇനിയെങ്കിലും അംഗീകാരം കൊടുക്കരുത്.

Published

|

Last Updated

തിരുവനന്തപുരം| കോണ്‍ഗ്രസ് വിട്ട് ആര് പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കരുണാകരന്‍ വിട്ടു പോയപ്പോള്‍ പോലും പാര്‍ട്ടി തളര്‍ന്നിട്ടില്ലെന്നാണ് സതീശന്റെ ഓര്‍മ്മപ്പെടുത്തല്‍. കരുണാകരനെ പോലെ വലിയവര്‍ അല്ല വിട്ടു പോയ ആരും. വിശദീകരണം ചോദിച്ചപ്പോള്‍ അനില്‍കുമാര്‍ നല്‍കിയത് ധിക്കാരപരമായ മറുപടിയാണെന്നും സതീശന്‍ വ്യക്തമാക്കി.

നാളെ താന്‍ പോയാലും കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്നാണ് വി ഡി സതീശന്‍ പറയുന്നത്. ഒരവസരത്തില്‍ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് പോയി. കരുണാകരന്‍ ഇല്ലാതെ തന്നെ കേരളത്തിലെ കോണ്‍ഗ്രസിനെ കൈപിടിച്ച് ഉയര്‍ത്താന്‍ നമുക്ക് കഴിഞ്ഞു. കരുണാകരനെ പോലെ വലിയവര്‍ അല്ലല്ലോ ആരും. അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ അംഗീകാരം കിട്ടിയവരാണ് എകെജി സെന്ററിലേക്ക് പോയത്. അര്‍ഹിക്കാത്തവര്‍ക്ക് ഇനിയെങ്കിലും അംഗീകാരം കൊടുക്കരുതെന്നും ഇതൊരു പാഠമാണെന്നും സതീശന്‍ പറഞ്ഞു.

Latest