Connect with us

Kerala

എറണാകുളം-പാട്‌ന അണ്‍ റിസര്‍വ്ഡ് ട്രെയിന്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും

എല്ലാ വെള്ളിയാഴ്ചയും രാത്രി 11നു (06085) ട്രെയിന്‍ എറണാകുളത്തു നിന്നു പുറപ്പെടും

Published

|

Last Updated

കൊച്ചി |  എറണാകുളത്തു നിന്നു പട്‌നയിലേക്കുള്ള അണ്‍ റിസര്‍വ്ഡ് ട്രെയിന്‍ ഇന്ന് മുതല്‍ സര്‍വീസ് തുടങ്ങും. ട്രെയിന്‍ ഇന്ന് രാത്രി 11 മുതല്‍ സര്‍വീസ് ആരംഭിക്കും.എല്ലാ വെള്ളിയാഴ്ചയും രാത്രി 11നു (06085) ട്രെയിന്‍ എറണാകുളത്തു നിന്നു പുറപ്പെടും. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് ട്രെയിന്‍

നിലവില്‍ ജൂണ്‍ വരെയാണ് ഈ അണ്‍ റിസര്‍വ്ഡ് ട്രെയിന്‍ ഓടിക്കാന്‍ തീരുമാനമുള്ളത്. വെള്ളിയാഴ്ച എറണാകുളത്തു നിന്നു പുറപ്പെടുന്ന ട്രെയിന്‍ തിങ്കളാഴ്ച പട്‌നയിലെത്തും. തിങ്കളാഴ്ച പട്‌നയില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍ വ്യാഴാഴ്ച എറണാകുളത്തും എത്തും. എറണാകുളം- പട്‌ന സൂപ്പര്‍ ഫാസ്റ്റില്‍ വച്ചാണ് കഴിഞ്ഞ ദിവസം മലയാളി ടിടിഇ വിനോദ് കണ്ണനെ അന്യ സംസ്ഥാന തൊഴിലാളി ട്രെയിനില്‍ നിന്നു തള്ളിയിട്ടു കൊന്നത്. പിന്നാലെയാണ് ട്രെയിന്‍ അണ്‍ റിസര്‍വ്ഡ് ആക്കാന്‍ റെയില്‍വേ തീരുമാനിച്ചത്.

---- facebook comment plugin here -----

Latest