Kerala
ഈരാറ്റുപേട്ട നഗരസഭയിലെ പ്രതിപക്ഷ നേതാവും സി പി എം കൗണ്‍സിലറുമായ അനസ് പാറയില്‍ രാജിവെച്ചു
ഭാര്യയെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം പാര്‍ട്ടി നേതൃത്വം തള്ളിയതിന് പിന്നാലെയാണ് രാജി.
കോട്ടയം | ഈരാറ്റുപേട്ട നഗരസഭയിലെ പ്രതിപക്ഷ നേതാവും സി പി എം കൗണ്‍സിലറുമായ അനസ് പാറയില്‍ രാജിവെച്ചു. ഭാര്യയെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം പാര്‍ട്ടി നേതൃത്വം തള്ളിയതിന് പിന്നാലെയാണ് രാജി.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനസ് രാജിവെച്ചതായി അറിയിച്ചത്. സംഭവം ചര്‍ച്ചയായതിനു പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു. 26-ാം ഡിവിഷനായ കല്ലോലിലില്‍ നിന്നുള്ള കൗണ്‍സിലറാണ് അനസ് പാറയില്‍.
അതിനിടെ, അനസിനെ അനുനയിപ്പിക്കാന്‍ സി പി എം നേതൃത്വം നീക്കം തുടങ്ങി. സീറ്റ് വിഷയം ചര്‍ച്ച ചെയ്യാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് പോസ്റ്റ് പിന്‍വലിച്ചതെന്നാണ് സൂചന. നഗരസഭാ പ്രതിപക്ഷ നേതാവായിരുന്ന അനസിന്റെ രാജി ഉയര്‍ത്തി യു ഡി എഫ് രാഷ്ട്രീയ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.
---- facebook comment plugin here -----



