Uae
എമിറേറ്റ്സ് ഒമാനിൽ ക്യാബിൻ ക്രൂ അഭിമുഖം നടത്തുന്നു
മെയ് 17ന് അൽ കുലൈയ്യ സ്ട്രീറ്റിലെ റാഡിസൺ ബ്ലൂ ഹോട്ടലിലാണ് പരിപാടി നടക്കുന്നത്.

ദുബൈ | എമിറേറ്റ്സ് എയർലൈൻ ആഗോള വിപുലീകരണത്തിന്റെ ഭാഗമായി ഒമാൻ തലസ്ഥാനമായ മസ്‌കത്തിൽ ആദ്യമായി ക്യാബിൻ ക്രൂ റിക്രൂട്ട്മെന്റ് ഓപ്പൺ ഡേ സംഘടിപ്പിക്കുന്നു.
മെയ് 17ന് അൽ കുലൈയ്യ സ്ട്രീറ്റിലെ റാഡിസൺ ബ്ലൂ ഹോട്ടലിലാണ് പരിപാടി നടക്കുന്നത്. ഉദ്യോഗാർഥികൾ ഇംഗ്ലീഷിൽ തയ്യാറാക്കിയ ഡിജിറ്റൽ സി വി സഹിതം രാവിലെ ഒമ്പതിന് എത്തണം.
എമിറേറ്റ്സ് കരിയർ പോർട്ടൽ വഴി മുൻകൂർ രജിസ്‌ട്രേഷൻ നടത്താം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ദുബൈയിലെ എമിറേറ്റ്സിന്റെ പരിശീലന കേന്ദ്രത്തിൽ 7.5 ആഴ്ച നീണ്ടുനിൽക്കുന്ന സമഗ്ര പരിശീലനം ലഭിക്കും.
---- facebook comment plugin here -----