National
വോട്ടിംഗ് പ്രക്രിയ സുഗമമാക്കാന്‍ പരിഷ്‌കാരങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍
വോട്ടര്‍ സ്ലിപ്പ് വലിയ അക്ഷരങ്ങളില്‍ പ്രിന്റ് ചെയ്യും

ന്യൂഡല്‍ഹി | വോട്ടര്‍പട്ടികയുടെ കൃത്യത മെച്ചപ്പെടുത്തുന്നതിനും വോട്ടിംഗ് പ്രക്രിയ സുഗമമാക്കുന്നതിനും പരിഷ്‌കാരങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയില്‍ സമഗ്ര പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്താനാണ് കമ്മീഷന്‍ നടപടി.
മരണ രജിസ്‌ട്രേഷന്‍ ഡാറ്റ ഇലക്ട്രല്‍ ഡാറ്റ ബേസുമായി ബന്ധിപ്പിക്കും. ഇതിലൂടെ മരിച്ചവരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് വേഗം നീക്കം ചെയ്യാന്‍ കഴിയും. വോട്ടര്‍ സ്ലിപ്പിന്റെ ഡിസൈന്‍ പരിഷ്‌കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. വോട്ടര്‍ സ്ലിപ്പ് വലിയ അക്ഷരങ്ങളില്‍ പ്രിന്റ് ചെയ്യും. ഇത് വോട്ടര്‍മാര്‍ക്ക് പോളിംഗ്‌സ്റ്റേഷനുകള്‍ പെട്ടന്ന് തിരിച്ചറിയാന്‍ സഹായിക്കുമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
നമ്പറുകള്‍ രേഖപ്പെടുത്തിയിരിക്കുന്ന ഭാഗം കൂടുതല്‍ പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിക്കും. ഫോട്ടോ കൂടുതല്‍ വ്യക്തമാകുന്ന തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനും തീരുമാനമുണ്ട്.