Connect with us

Kerala

തിരഞ്ഞെടുപ്പ് പ്രചാരണം: പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; രാഹുല്‍ ഗാന്ധി നാളെ എത്തും

പ്രധാനമന്ത്രി പങ്കെടുക്കുക പാലക്കാടും തൃശൂരും നടക്കുന്ന എന്‍ ഡി എ തിരഞ്ഞെടുപ്പ് പരിപാടികളില്‍. രാഹുല്‍ പ്രചാരണം നടത്തുക കോട്ടയം, പത്തനംതിട്ട ജില്ലകളില്‍.

Published

|

Last Updated

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. പാലക്കാടും തൃശൂരും നടക്കുന്ന എന്‍ ഡി എ തിരഞ്ഞെടുപ്പ് പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുക.

കോയമ്പത്തൂരില്‍ നിന്നും ഹെലികോപറ്ററില്‍ ഉച്ചക്ക് 2.30ന് ശേഷം പാലക്കാട് എത്തുന്ന പ്രധാനമന്ത്രി കോട്ടമൈതാനത്ത് നടക്കുന്ന എന്‍ ഡി എ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംബന്ധിക്കും. തുടര്‍ന്ന് തൃശൂരിലെത്തി വൈകിട്ട് നടക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കും. നാലുമണിക്ക് കുട്ടനല്ലൂര്‍ ഹെലിപാഡില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷയാണ് തൃശൂരില്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ മുതല്‍ തന്നെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും.

യു ഡി എഫ് പ്രചാരണത്തിനായി കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് രാഹുല്‍ പ്രചാരണം നടത്തുക. സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 25ന് നിശ്ചയിച്ചിരുന്ന രാഹുലിന്റെ കേരള സന്ദര്‍ശനം റദ്ദാക്കിയിരുന്നു.

 

---- facebook comment plugin here -----

Latest