Connect with us

Kerala

പോക്‌സോ കേസില്‍ വയോധികന് 40 വര്‍ഷത്തെ കഠിന തടവും പിഴയും

ഇതേ വര്‍ഷം മറ്റ് രണ്ട് കേസുകള്‍ കൂടി പ്രതിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു.

Published

|

Last Updated

കല്‍പ്പറ്റ |  പോക്‌സോ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ വയോധികനു 40 വര്‍ഷത്തെ കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പടിഞ്ഞാറത്തറ തേങ്ങുമുണ്ട തോടന്‍ വീട്ടില്‍ മൊയ്തുട്ടി (60)യെയാണ് ശിക്ഷിച്ചത്. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി പ്രത്യേക ജഡ്ജി വി അനസാണ് ശിക്ഷ വിധിച്ചത്. പ്രതി 35,000 രൂപയാണ് പിഴയായി ഒടുക്കേണ്ടത്.

പഠിഞ്ഞാറത്തറ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിധി.2020ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തുടര്‍ച്ചയായി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ഇയാള്‍ പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ഇതേ വര്‍ഷം മറ്റ് രണ്ട് കേസുകള്‍ കൂടി പ്രതിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു.

 

Latest